'എൻഎസ്എസിന്‍റേത് ശരിദൂരമല്ല': സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് ആർ.ബാലകൃഷ്ണപിള്ള

ശരിദൂരമെന്നത് എൻ എസ് എസിന്‍റെ സംഘടനാപരമായ തീരുമാനമാണോയെന്ന് അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

News18 Malayalam | news18
Updated: November 7, 2019, 5:03 PM IST
'എൻഎസ്എസിന്‍റേത് ശരിദൂരമല്ല': സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് ആർ.ബാലകൃഷ്ണപിള്ള
ആർ ബാലകൃഷ്ണ പിള്ള
  • News18
  • Last Updated: November 7, 2019, 5:03 PM IST
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പി‌ൽ സമദൂരം ഉപേക്ഷിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള.

എൻ എസ് എസിന് രാഷ്ട്രീയമില്ല. സമദൂരമാണ് എൻഎസ്എസ് നിലപാട്. മന്നത്ത് ആചാര്യൻ പോലും എൻഎസ്എസിന്‍റെ പേരിൽ വോട്ട് പിടിച്ചിട്ടില്ലെന്നും ബാലകൃഷ്ണപിള്ള ഓർമ്മിപ്പിച്ചു. ശരിദൂരമെന്നത് എൻ എസ് എസിന്‍റെ സംഘടനാപരമായ തീരുമാനമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താലൂക്ക് യൂണിയൻ പ്രസിഡന്‍റായ താൻ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. സമുദായവും ജാതിയും തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത നിലയിലേക്ക് കേരളം മാറിയെന്നും ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ എൻ എസ് എസിന്‍റേത് ശരിയായ നിലപാടാണ്.

മനാഫ് വധക്കേസിലും വാളയാറിന് സമാനമായ അട്ടിമറി? പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് ലീഗ്

ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ കൈകടത്തരുതെന്നാണ് കേരള കോൺഗ്രസ്(ബി) പാർട്ടിയുടെ നിലപാട്. ആഭ്യന്തര വകുപ്പ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിന് ആപത്തായ മാവോവാദം എതിർക്കപ്പെടേണ്ടതാണ്. മാവോയിസ്റ്റുകൾക്ക് എതിരായ നടപടി ശരിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
First published: November 7, 2019, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading