• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുചരിത്രം; ആർ കിരൺ ബാബു KUWJ സംസ്ഥാന ജനറൽ സെക്രട്ടറി; യൂണിയന്റെ നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ദൃശ്യമാധ്യമപ്രവർത്തകൻ

പുതുചരിത്രം; ആർ കിരൺ ബാബു KUWJ സംസ്ഥാന ജനറൽ സെക്രട്ടറി; യൂണിയന്റെ നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ദൃശ്യമാധ്യമപ്രവർത്തകൻ

യൂണിയന്റെ സംസ്ഥാന നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ദൃശ്യമാധ്യമപ്രവർത്തകൻ

  • Share this:
    തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന ജനറൽ സെക്രട്ടറിയായി ആർ. കിരൺബാബുവിനെ തെരഞ്ഞെടുത്തു. ന്യൂസ് 18 കേരള പ്രിൻസിപ്പൽ കറസ്പോണ്ടന്റാണ്. വിജയത്തോടെ യൂണിയന്റെ സംസ്ഥാന നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ദൃശ്യമാധ്യമപ്രവർത്തകനായി മാറിയിരിക്കുകയാണ് കിരൺ ബാബു. മാധ്യമത്തിലെ കെ പി റെജിയെയും ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്. 361 വോട്ടുകള്‍ക്കാണ് കിരണിന്റെ വിജയം.  കിരൺ 1239 വോട്ടുകളും കെ പി റെജി 878 വോട്ടുകളും സുരേഷ് എടപ്പാൾ 842 വോട്ടുകളും നേടി.

    ഡൽഹി ഘടകം സെക്രട്ടറി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും നേരത്തെ കിരൺ ബാബു പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ വേജ് ബോർഡ് കേസിൽ നടത്തിയ സജീവമായി ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്.

    അതേസമയം, കേരളാ പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. കേരളാ വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്.

    78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ 1515 വോട്ടുകൾ നേടിയാണ് വിനീത വിജയം ഉറപ്പിച്ചത്. എം പി സൂര്യദാസ് 1437 വോട്ടുകൾ നേടിയപ്പോൾ 48 വോട്ടുകൾ അസാധുവായി.
    Published by:Rajesh V
    First published: