കേരള നിയമസഭയുടെ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍

news18
Updated: August 23, 2019, 9:37 AM IST
കേരള നിയമസഭയുടെ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍
  • News18
  • Last Updated: August 23, 2019, 9:37 AM IST
  • Share this:
തിരുവനന്തപുരം: കേരള നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തിനുള്ള പുരസ്‌കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനാണ്. ദൃശ്യമാധ്യമവിഭാഗത്തില്‍ വിനു മോഹനും പുരസ്‌കാരം നേടി.

അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഇകെ നായനാര്‍ അവാര്‍ഡ് അച്ചടി വിഭാഗത്തില്‍ സമകാലികം മലയാളത്തിലെ രേഖാ ചന്ദ്രന് ലഭിച്ചു. ദ്യശ്യമാധ്യമ വിഭാഗത്തില്‍ കൈരളിയിലെ കെ രാജേന്ദ്രനാണ് പുരസ്‌കാരം.

Also Read: Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ അച്ചടി വിഭാഗം പുരസ്‌കാരം മാതൃഭൂമിയിലെ എസ്എന്‍ ജയപ്രകാശും ദൃശ്യമാധ്യമവിഭാഗത്തില്‍ സീജി കടയ്ക്കലും അര്‍ഹനായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.

First published: August 22, 2019, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading