'സംസാരിച്ചതിൽ സന്തോഷം'; ആർ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് പുറത്ത്
'സംസാരിച്ചതിൽ സന്തോഷം'; ആർ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് പുറത്ത്
തന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യണമെന്നും സമയം കിട്ടുമ്പോൾ കാണണമെന്നും ആർ ശ്രീലേഖ ചാറ്റില്‍ ദിലീപിനോട് ആവശ്യപ്പെടുന്നുണ്ട്.
Last Updated :
Share this:
തിരുവനന്തപുരം: മുന്‍ ജയിൽ ഡിജിപി ആർ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടൻ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്. ഒരു വർഷം മുൻപ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വാട്സ്ആപ് ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീലേഖ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചാറ്റ് 2021 മേയ് 23ലെ സന്ദേശങ്ങളാണ്. തന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യണമെന്നും സമയം കിട്ടുമ്പോൾ കാണണമെന്നും ആർ ശ്രീലേഖ ചാറ്റില്‍ ദിലീപിനോട് ആവശ്യപ്പെടുന്നുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതില്‍ ദിലീപ് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
കേസിൽ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയത് ശ്രീലേഖയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പപെരുമാറ്റച്ചട്ടങ്ങള് ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
''സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു'' എന്നും ശ്രീലേഖ പറയുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
''ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോണ്‍ കടത്തിയതിനെക്കുറിച്ച് അവര്‍ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയല്ലേ''- ശ്രീലഖ ചോദിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.