HOME /NEWS /Kerala / മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണം; യാഥാർത്ഥ്യമെന്ത്? ഓൺലൈൻ ബോധവൽക്കരണ ശിൽപശാലയുമായി ടെലികോം വകുപ്പ്

മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണം; യാഥാർത്ഥ്യമെന്ത്? ഓൺലൈൻ ബോധവൽക്കരണ ശിൽപശാലയുമായി ടെലികോം വകുപ്പ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മാർച്ച് 30 ന് രാവിലെ 11 മുതൽ ഓൺലൈൻ ഇ.എം.എഫ് ബോധവൽക്കരണ ശില്പശാലയിൽ പങ്കെടുക്കാം,

  • Share this:

    കൊച്ചി: കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലികോം സേവനങ്ങളുടെ ആവശ്യകത അത്ഭുതപൂർവമായ രീതിയിൽ ഉയർന്നു. സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദുരന്ത നിവാരണത്തിൽ പോലും ടെലികോം സേവനങ്ങൾ ഒരു വലിയ പങ്ക് വഹിച്ചു. കോവിഡ്-19 മഹാമാരിയിൽ ടെലികോം സേവനങ്ങൾ ഭരണസംബന്ധമായ സേവനങ്ങളുടെ തുടർച്ചയും പ്രവർത്തനവും നിലനിർത്തുന്നതിൽ മാത്രമല്ല, 'വീട്ടിൽ നിന്ന് ജോലി', വിദ്യാഭ്യാസം, വാർത്ത, വിനോദം എന്നിവ സുഗമമാക്കുന്നതിന് പുറമെ സാമ്പത്തിക, വ്യാവസായിക പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചു.

    Also Read- Star Candidates in Kerala Assembly 2021| നിയമസഭയിലെത്താൻ 'താര'പോരാട്ടം; വിവിധ കക്ഷികൾക്കായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയവർ ഇവർ

    സോഷ്യൽ നെറ്റ്‌വർക്കിംഗ്, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കുകയും ചെയ്തു. ടെലികോം സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നത് തുടരാൻ, കവറേജ് വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ടവറുകൾ വേഗത്തിൽ വിന്യസിക്കേണ്ടതുണ്ട്. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും കാരണം, ജനവാസ കേന്ദ്രങ്ങളിൽ ഒരു ടവർ നിർദ്ദേശിക്കുമ്പോഴെല്ലാം ചില സ്ഥലങ്ങളിൽ പൊതുജനങ്ങൾ ഭയപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണത്തെക്കുറിച്ചുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമായതിനാൽ ഇതിനുവേണ്ടി ടെലികോം വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്, ഡി.ഓ.ടി എൽ എസ് എ കേരള, ചൊവ്വാഴ്ച മാർച്ച് 30 2021ന് രാവിലെ 11 മുതൽ ഓൺലൈൻ ഇ.എം.എഫ് ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read- Assembly Election 2021 | 'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം

    ശില്പശാലയിൽ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, കേരള എൽഎസ്എ മേധാവി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (സർവീസ് കംപ്ലയിൻസ്), ഹൈദരാബാദിലെ മെഡിക്കൽ ഓൺകോളജിസ്റ് കോണ്ടിനെന്റൽ ഹോസ്പിറ്റലിലെ ഡോ. സുരേഷ് അട്ടിലി എന്നിവർ അഭിസംബോധന ചെയ്യും. ഈ ശില്പശാല ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനാണ്. ആയതിനാൽ http://meet.google.com/kzv-znhu-fvw എന്ന ലിങ്കിൽ നിന്ന് ഈ ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്ക്-

    Mr. Harikrishnan S,

    ADG, DoT Kerala LSA

    Phone:  9447454396

    First published:

    Tags: Mobile tower, Telecom