Ragging| റാഗിങ്: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
Ragging| റാഗിങ്: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
സ്കൂളിനെ തകർക്കാനുള്ള ഗൂഡനീക്കമാണെന്നും ചെറിയ സംഭവത്തെ പെരുപ്പിച്ചു കാണിച്ചെന്നുമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ആക്ഷേപം
Cottonhill_School
Last Updated :
Share this:
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ റാഗിംഗിൽ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.
എന്നാൽ സ്കൂളിനെ തകർക്കാനുള്ള ഗൂഡനീക്കമാണെന്നും ചെറിയ സംഭവത്തെ പെരുപ്പിച്ചു കാണിച്ചെന്നുമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ആക്ഷേപം.
5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺ ഹിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങൾ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയിൽ പറയുന്നു.
ഇതിനു പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നൽകിയിരുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു.
ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയിൽ സ്കൂളിലെത്തി വിവരശേഖരണം നടത്തിയ ശേഷം റിപ്പോർട്ട് നൽകും. ഒപ്പം മഫ്തിയിൽ വനിതാ പോലീസിന്റെ സാന്നിധ്യം സ്കൂളിൽ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.