കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ച സൗജന്യ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഹൈക്കോടതി(High Court). റാഗിങ്(Ragging) നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കൊല്ലം കിളികൊല്ലൂര്‍ പോലീസ് 2021 നവംബറില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോേളജ് വിദ്യാര്‍ഥികളായ എം.എസ്. ഹരികൃഷ്ണന്, എം. സഹല്‍ മുഹമ്മദ്, അഭിഷേക് അനന്തരാമന്, നഭന്‍ അനീസ്, അശ്വിന് മനോഹര്‍ എന്നിവരോടാണ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കളിയാകാന് ജസ്റ്റിസ് കെ ഹരിപാല്‍ ഉത്തരവിട്ടത്.
ദിവസവും എട്ട് മണിക്കൂറെങ്കിലും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഉചിതമായ സേവനങ്ങള്‍ നിര്‍ദേശിക്കണം.
Also Read-Arrest | യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ സുഹൃത്ത് പിടിയില്‍
റാഗിങ്ങിനിരയായ വിദ്യാര്‍ഥികളുമായി ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ കേസ് റദ്ദാക്കാന്‍ അനുമതി തേടി പ്രതികള്‍ നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി രണ്ടാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.
Theft | യുവതി ജ്വല്ലറിയില്‍ കോളേജ് യൂണിഫോമിലെത്തി; കവര്‍ന്നത് കാല് ലക്ഷം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍(Neyyattinkara) കോളേജ് യൂണിഫോമിലെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത്(Theft) കാല് ലക്ഷം രൂപ. യുവതി കൗണ്ടറില്‍ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
Also Read-Honey Trap | വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ്; യുവതി ഉൾപ്പടെ രണ്ടുപേർ കസ്റ്റഡിയിൽ
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ജ്വല്ലറിയ്ക്ക് അകത്തേക്ക് കയറിയ യുവതി കൗണ്ടര്‍ തുറന്ന് പണം എടുക്കുകയായിരുന്നു.
ജ്വല്ലറിയില്‍ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറില്‍ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്തു പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.