• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും റാഗിങ്: പവർലിഫ്റ്റിങ് ദേശീയ ചാമ്പ്യന്റെ തോളെല്ല് തകർന്നു

വീണ്ടും റാഗിങ്: പവർലിഫ്റ്റിങ് ദേശീയ ചാമ്പ്യന്റെ തോളെല്ല് തകർന്നു

ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് മത്സരത്തിൽ താരത്തിന് പങ്കെടുക്കാനാകില്ല

അനെക്സ് റോൺ ഫിലിപ്പ്

അനെക്സ് റോൺ ഫിലിപ്പ്

  • Share this:
    കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ സീനിയർ വിദ്യാർഥികളും ഹൗസ് സർജൻമാരുമടങ്ങുന്ന സംഘത്തിന്റെ മർദനത്തിൽ ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യന് ഗുരുതര പരിക്ക്. ‌ഒന്നാം വർഷ വിദ്യാർഥി അനെക്സ് റോൺ ഫിലിപ്പിനാണ് മർദനമേറ്റത്. വലതുകൈയുടെ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനെക്സിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

    Also Read- നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം; ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ

    പരിശീലനം മുടങ്ങുന്നതുമൂലം ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അനെക്സ് പറഞ്ഞു. റാഗിങ്ങിന്റെ ഭാഗമായാണ് തന്നെ സീനിയർ വിദ്യാർഥികൾ മർദിച്ചതെന്ന് അനെക്സ് പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച രാത്രി 12ന് കോളജ് ഗ്രൗണ്ടിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്നതിനിടയിലായിരുന്നു അനെക്സിനെ സംഘം ചേർന്ന് ആക്രമിച്ചത്.

    വിദ്യാർഥിയുടെ പരാതി പൊലീസിന് കൈമാറുമെന്നും അന്വേഷണത്തിനായി വകുപ്പു മേധാവികൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും വൈസ് പ്രിൻസിപ്പൽ ഡോ.പി. അനിൽകുമാർ അറിയിച്ചു.  2017 ലും 2018 ലും ദേശീയ ചാമ്പ്യനായിരുന്നു അനെക്സ്. കഴിഞ്ഞ വർഷം ലോക സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.

     

    First published: