കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ (Government Medical College Kozhikode) സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് (Ragging )മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ച സംഭവത്തില്‍ നടപടി. കൊല്ലം സ്വദേശി ജിതിന് ജോയിയുടെ പരാതിയില്‍ 2 വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് (suspended) ചെയ്തു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യിച്ചു മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി.
ഫെബ്രുവരി നാലിനും ഫെബ്രുവരി 11 നും ഇടയിലാണ് മെഡിക്കൽ കോളജിൽ റാഗിങ് നടന്നത്. സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നെന്നായിരുന്നു ജൂനിയര്‍ വിദ്യാർഥിയുടെ പരാതി. അന്വേഷണ വിധേയമായിട്ടാണു വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുത്തത്.
Also Read- ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ച ആശുപത്രി സേവനം
റാഗിങ്ങിന് ഇരയായ വിദ്യാർഥി തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്നു പഠനം തുടരുകയാണ്. റാഗിങ് മൂലം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണു മെഡിക്കല്‍ കോളജിലുള്ളതെന്നു ജിതിന്റെ പരാതിയിലുണ്ട്.
അടിവയറിലടക്കം ചവിട്ടി; ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്സിന്റെ ക്രൂര മര്‍ദ്ദനം
ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം . മർദ്ദനത്തില്‍ പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്കൂൾ മുറ്റത്തു നിന്നിരുന്ന പ്ലസ് വൺ വിദ്യാർത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിൻറെ മകൻ അമൽ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ഇവരെ സ്കൂള്‍ അധികൃതര്‍ സസ്പെൻഡ് ചെയ്തു.
Also Read- പ്ലസ് വൺ വിദ്യാർഥിയ്ക്ക് റാഗിങിന്റെ പേരിൽ ക്രൂരമർദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി
സ്ഥിതി വഷളായതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ട് പി.ടി.എ പ്രസിഡന്റ് അടക്കമുള്ളവരെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ 4 സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സംഭവ ശേഷം വൈകീട്ട് വീട്ടിലെത്തിയ അമലിന് കനത്ത വയറുവേദന അടക്കം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
Also Read-
കണ്ണൂരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയ്ക്ക് മര്‍ദനം; നാലുസീനിയര് വിദ്യാര്‍ഥികൾ അറസ്റ്റില്‍
തുടർന്ന് ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാൽ കൂടുതല്‍ പരിശോധനകള്‍ക്കായി അമലിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമലിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
summery : a first year pg student who the victim of ragging stop his studies in Kozhikode medical college , two senior students suspended in the issue for enquiry
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.