നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടുകാരുടെ പിണക്കം മാറാത്തതിന്റെ വിഷമത്തിൽ റഹ്മാൻ; എല്ലാം പൊറുക്കണമെന്നപേക്ഷിച്ച് സജിത

  വീട്ടുകാരുടെ പിണക്കം മാറാത്തതിന്റെ വിഷമത്തിൽ റഹ്മാൻ; എല്ലാം പൊറുക്കണമെന്നപേക്ഷിച്ച് സജിത

  വിവാഹത്തിന് സജിതയുടെ വീട്ടുകാർ ഒപ്പമുണ്ടെങ്കിലും റഹ്മാന്റെ വീട്ടുകാർ ഇപ്പോഴും പിണക്കത്തിലാണ്

  റഹ്മാനും സജിതയും വിവാഹശേഷം

  റഹ്മാനും സജിതയും വിവാഹശേഷം

  • Share this:
  പാലക്കാട്: പത്തു വർഷത്തോളം വീട്ടുകാരറിയാതെ ഒറ്റമുറിയിൽ പ്രണയിച്ച് ജീവിച്ച നെന്മാറയിലെ റഹ്മാനും - സജിതയും വിവാഹിതരായെങ്കിലും വീട്ടുകാരുമായി അടുക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് ഇരുവരും. സജിതയുടെ വീട്ടുകാർ ഒപ്പമുണ്ടെങ്കിലും റഹ്മാന്റെ വീട്ടുകാർ ഇപ്പോഴും പിണക്കത്തിലാണ്. പത്തു വർഷത്തോളം ആ വീട്ടിലാണ് സജിത ഒളിച്ച് താമസിച്ചത്. തങ്ങളെ സജിതയും റഹ്മാനും കബളിപ്പിച്ചുവെന്ന വികാരമാണ് വീട്ടുകാർക്കുള്ളത്.

  എന്നാൽ വീട്ടുകാരെ ഭയന്നായിരുന്നു ഇക്കാര്യം പുറത്തറിയിക്കാതെ ഇരുവരും ജീവിച്ചത്. ഒടുവിൽ ഇവരുടെ ഒളിവ് ജീവിതം നാടറിഞ്ഞപ്പോൾ ഞെട്ടിയത് വീട്ടുകാരായിരുന്നു. പ്രശ്നം ഒത്തു തീർക്കാനും പിണക്കം മാറ്റാനും ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നാട്ടുകാർ ഇടപെടുന്നുണ്ട്. പ്രശ്നം തീരും എന്ന പ്രതീക്ഷയിലാണ് റഹ്മാൻ. വീട്ടുകാർ തന്നെ മനസ്സിലാക്കാത്തതിൽ വേദനയുണ്ടെന്ന് റഹ്മാൻ പറയുന്നു.

  വീട്ടുകാരുടെ പരിഭവമെല്ലാം മാറി എല്ലാം കലങ്ങി തെളിയുന്ന കാലത്തിനായുള്ള കാത്തിരിപ്പിലാണ് ഇവർ. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.  വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ റഹ്മാനെയും സജിതയെയും
  നെന്മാറ സബ് രജിസ്റ്റാർ ഓഫീസിന് മുന്നിൽ കെ ബാബു എംഎൽഎയും പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. വസ്ത്രങ്ങൾ സമ്മാനമായി നൽകി.

  Also Read-പത്തു വർഷം ഒരു മുറിയിൽ ലോകമറിയാതെ; ഇനി ഭാര്യാഭർത്താക്കന്മാർ; റഹ്മാനും സജിതയും വിവാഹിതരായി

  പത്തു വർഷത്തെ ഒളിവ് ജീവിതം മാസങ്ങൾക്ക് മുൻപ് അവസാനിച്ചിരുന്നുവെങ്കിലും, വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്തത്.  സജിതയുടെ വീട്ടുകാരും ചടങ്ങിനെത്തിയിരുന്നു.  ഒളിവ് ജീവിതം സംബന്ധിച്ച് ഇപ്പോഴും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം അന്വേഷിയ്ക്കുന്നുണ്ട്. തങ്ങളെ ഇനിയെങ്കിലും വെറുതേ വിടണമെന്ന് സജിതയും റഹ്മാനും പറയുന്നു.  പുരോഗമന കല സാഹിത്യ സംഘമാണ് വിവാഹത്തിന് വേണ്ട സഹായങ്ങൾ നൽകിയത്. ഇരുവർക്കും എല്ലാ പിന്തുണയും നൽകുമെന്ന് കെ. ബാബു എംഎൽഎയും വ്യക്തമാക്കി. ഒടുവിൽ മധുരം നൽകി, സന്തോഷം പങ്കിട്ട് റഹ്മാനും സജിതയും വിത്തിനശ്ശേരിയിലെ വാടക വീട്ടിലേയ്ക്ക് മടങ്ങി.

  റഹ്മാനുമായി പ്രണയത്തിലായിരുന്ന സജിത പത്തു വർഷം മുൻപാണ് വീട്ടിൽ നിന്നും ഇറങ്ങി ഇദ്ദേഹത്തോടൊപ്പം ജീവിച്ചു തുടങ്ങിയത്. എന്നാൽ വീട്ടുകാരുടെ എതിർപ്പ് ഭയന്ന് റഹ്മാൻ മറ്റാരെയും അറിയിയ്ക്കാതെ സജിതയെ തന്റെ മുറിയിൽ പാർപ്പിച്ചു. ഈ വർഷം ജൂൺ ഏഴിനാണ് സംഭവം നാടറിയുന്നത്. ഏപ്രിൽ മാസം വീടുവിട്ടിറങ്ങിയ റഹ്മാനെ കണ്ടെത്തിയതോടെ പത്തുവർഷം മുൻപ് കാണാതായ സജിതയും ഒപ്പമുണ്ടായിരുന്നു.

  ഇതോടെയാണ് ഒളിവ് ജീവിതം നാടറിഞ്ഞത്. ഇവരുടെ ജീവിതത്തെക്കുറിച്ച് നാട്ടുകാർ അവിശ്വസനീയതയോടെയാണ് കേട്ടത്. സംഭവത്തെക്കുറിച്ച് വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തി.

  ഒളിവിൽ താമസിച്ചുവെന്ന വാദത്തിൽ ഇരുവരും ഉറച്ചു നിൽക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലും സംഭവം ശരിയാണെന്ന് വ്യക്തമായി. ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് സംഭവം സ്ഥിരീകരിച്ചത്.
  Published by:Naseeba TC
  First published:
  )}