രഹ്ന ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലനത്തിന് ഹൈക്കോടതി അനുമതി
രഹ്ന ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലനത്തിന് ഹൈക്കോടതി അനുമതി
News18
Last Updated :
Share this:
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുന്ന ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. ജൂനിയർ എഞ്ചിനിയർ പദവിയിലേക്ക് സ്ഥാനകയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചത്. ഈ മാസം 31നാണ് പരിശീലനം ആരംഭിക്കുന്നത്.
ജൂനിയർ എഞ്ചിനിയർ പരീക്ഷയുടെ ഫലം ഉപാധികളോടെ പ്രസിദ്ധീകരിക്കാനും കോടതി നിർദ്ദേശം നൽകി. ക്രിമിനൽ കേസിൽ പ്രതിയായതോടെ പരീക്ഷാ ഫലം ബി.എസ്.എൻ.എൽ തടഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.