പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് രഹനയുടെ ജാമ്യാപേക്ഷ തള്ളിയത്.
കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷയിലുള്ള പുനപരിശോധന പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യാന്‍ കോടതി പൊലീസിന് രണ്ടു മണിക്കൂര്‍ അനുവദിക്കുക മാത്രമാണ് ചെയ്തത്. ഇതു പോരെന്നു കാട്ടിയാണ് പൊലീസ് പുനപരിശോധനാ അപേക്ഷ സമര്‍പ്പിച്ചത്.
Also Read അറസ്റ്റിന് പിന്നാലെ രഹനയ്ക്ക് സസ്പെൻഷൻ
നിലവില്‍ റിമാന്‍ഡിലായ റഹന ഫാത്തിമ കൊട്ടാരക്കര സബ് ജയിലിലാണ് കഴിയുന്നത്. പൊലീസ് സുരക്ഷയില്‍ സന്നിധാനത്തിന് സമീപമെത്തി മടങ്ങിയതിനു പിന്നാലെയാണ് രഹനയ്ക്കെതിരെ ബി.ജെ.പി പൊലീസിനെ സമാപിച്ചത്. അറസ്റ്റിനു പിന്നാലെ ബി.എസ്.എന്‍.എല്ലും രഹനയെ ടെക്നീഷ്യന് തസ്തികയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Rahana fathima, Sabarimala agitation, കേരള പൊലീസ്, ബിജെപി, രഹന ഫാത്തിമ, ശബരിമല സ്ത്രി പ്രവേശനം