• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Share this:
    തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന രാഹുൽ ഈശ്വർ ഉൾപ്പെടെ അഞ്ചുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്വനാഥൻ (38), അർജ്ജുൻ, ( 24) പ്രശാന്ത് ഷിനോയ് (34) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു

    മതവികാരം വ്രണപ്പെടുത്തൽ: രഹന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു

    സെൽ റൂമിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലിൽ നിന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

    First published: