നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്റ്റേജിലെത്തിയാൽ തടയുമെന്ന് ഭീഷണി; യൂത്ത് ലീഗ് സമരത്തിൽ പങ്കെടുക്കാതെ രാഹുൽ ഈശ്വർ മടങ്ങി

    സ്റ്റേജിലെത്തിയാൽ തടയുമെന്ന് ഭീഷണി; യൂത്ത് ലീഗ് സമരത്തിൽ പങ്കെടുക്കാതെ രാഹുൽ ഈശ്വർ മടങ്ങി

    സംഘപരിവാർ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുൽ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയിൽ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിർക്കുന്നവരുടെ നിലപാട്.

    Rahul Easwar

    Rahul Easwar

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനെ തുടർന്ന് യൂത്ത് ലീഗ് ഷഹീൻ ബാഗ് സ്ക്വയർ സമരത്തിൽ പങ്കെടുക്കാതെ രാഹുൽ ഈശ്വർ മടങ്ങി. ഇന്നലെ വൈകിട്ടാണ് രാഹുൽ ഈശ്വർ സമരവേദിയിലെത്തുമെന്ന് അറിയിച്ചത്. യൂത്ത് ലീഗ് ഇതു സംബന്ധിച്ച പോസ്റ്ററുകൾ പുറത്തിറക്കുകയും ചെയ്തു.  പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകീട്ട് തന്നെ രാഹുൽ കോഴിക്കോടെത്തുകയും ചെയ്തു. എന്നാൽ ഇയാളെ പങ്കെടുപ്പിക്കുന്നതിന് യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം കടുത്ത എതിർപ്പ് അറിയിച്ചു. രാഹുൽ എത്തുകയാണെങ്കിൽ തടയുമെന്ന് നജീബ് കാന്തപുരമുൾപ്പെടെയുള്ള നേതാക്കൾ നിലപാടെടുത്തതോടെ പി.കെ ഫിറോസ് രാഹുൽ ഈശ്വറിനോട് പരിപാടിയിൽ വരണ്ട എന്ന് അറിയിച്ചു. കോഴിക്കോടെത്തിയ രാഹുൽ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു.

    Also read-ദേവനന്ദയുടെ മരണം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണം; വഴിയും പുഴയുടെ ആഴവും അളന്ന് പൊലീസ്

    സംഘപരിവാർ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുൽ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയിൽ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിർക്കുന്നവരുടെ നിലപാട്. തീവ്രഹിന്ദുത്വ നിലപാടുകൾ പുലർത്തുകയും നേരത്തെ ലൗവ്‌ ജിഹാദ്‌ കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാൻ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിൻ്റെ നിലപാട്.



    പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനു ഐക്യദാർഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട്‌ കടപ്പുറത്ത്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ ‘ഷഹീൻബാഗ്‌ സ്ക്വയർ’ സമരം നടത്തുകയാണ്.  മുഖ്യ പ്രഭാഷണത്തിനായാണു രാഹുൽ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.
    രാഹുൽ ഈശ്വറിന്റെ ഈ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും അത്‌ വ്യാജ പ്രചാരണമാണെന്നും യൂത്ത്‌ലീഗ്‌ സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം വ്യക്തമാക്കിയിരുന്നു.. ഇതിനു തൊട്ടുപിന്നാലെ നജീബ്‌ കാന്തപുരത്തെ തള്ളിക്കൊണ്ട്‌ സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്‌ തന്നെ രംഗത്തു വരികയും ചെയ്തു.

    Also Read-ചലച്ചിത്ര അവാര്‍ഡ് : സംവിധായകൻ കമലിന്റെയും, മകന്റെയും ചിത്രങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും കത്ത്

    പൗരത്വ ബില്ലിനെതിരെയാണ് രാഹുൽ ഈശ്വർ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാൻ കാരണമെന്നാണ് ഫിറോസ് പക്ഷത്തിൻ്റെ വിശദീകരണം. എന്നാൽ പൗരത്വബിൽ മാത്രമായി വേറിട്ടു കാണേണ്ടതില്ലെന്നും സംഘപരിവാർ അനുകൂല നിലപാടെടുക്കുന്നവരെ എതിർക്കുക തന്നെ വേണമെന്നാണ് മറ്റു വിഭാഗത്തിൻ്റെ നിലപാട്..

    Also Read-ഷഹീൻബാഗിൽ നിരോധനാജ്ഞ: കലാപത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന് പൊലീസ്
    First published:
    )}