പത്തനംതിട്ട: ചെന്നൈയിൽ നിന്നെത്തിയ യുവതികളുടെ സംഘം സന്നിധാനത്ത് പ്രവേശിക്കില്ലെന്ന് അയ്യപ്പ ധർമ്മസേന നേതാവ് രാഹുൽ ഈശ്വർ. ന്യൂസ് 18നോട് സംസാരിക്കവെയാണ് രാഹുൽ ഈശ്വർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതികൾ സന്നിധാനത്തേക്ക് പ്രവേശിക്കാനുള്ള ഒരു സാധ്യതയുമില്ല. മരക്കൂട്ടത്തും സന്നിധാനത്തും അയ്യപ്പഭക്തരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവതികൾ ഒരു കാരണവശാലും ഇതിനപ്പുറത്തേക്ക് പോകില്ല. ഇനി പോയാലും മരക്കൂട്ടത്തും സന്നിധാനത്തും പതിനെട്ടാംപടിയുടെ താഴെയും ആൾക്കാരുണ്ട്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും മനിതി പ്രവർത്തകരെ അകത്തേക്ക് കടത്തിവിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
തിരിച്ചു പോകണമെന്നാണ് മനിതി പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളത്. സന്നിധാനത്തേക്ക് പോകാനുള്ള മനിതി പ്രവർത്തകരുടെ തീരുമാനത്തിനോട് യാതൊരു കാരണവശാലും യോജിക്കാൻ കഴിയില്ല. യുവതികൾക്ക് കെട്ടുനിറച്ചു നൽകുന്നതിൽ പരികർമ്മികൾ വിയോജിപ്പ് പ്രകടിപ്പിച്ചത് ആശ്വാസം നൽകുന്നെന്നും രാഹുൽ പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാകില്ല. രാത്രിയിൽ പൊലീസ് യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ, ഇനി മുഴുവൻ പൊലീസ് വന്നാലും യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സാധ്യതയില്ലെന്നും രാഹുൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.