ഇന്റർഫേസ് /വാർത്ത /Kerala / പാര്‍ട്ടിനയം അടിച്ചേല്‍പ്പിച്ചാല്‍ ഹുണ്ടികയില്‍ പണം ഇടരുതെന്ന കാമ്പയിന്‍ ഏറ്റെടുക്കും: രാഹുല്‍ ഈശ്വര്‍

പാര്‍ട്ടിനയം അടിച്ചേല്‍പ്പിച്ചാല്‍ ഹുണ്ടികയില്‍ പണം ഇടരുതെന്ന കാമ്പയിന്‍ ഏറ്റെടുക്കും: രാഹുല്‍ ഈശ്വര്‍

  • Share this:

    കൊച്ചി: ശബരിമലയില്‍ പാര്‍ട്ടിനയം അടിച്ചേല്‍പ്പിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍നിന്നുള്ള കാശുപയോഗിച്ച് ശബരിമലയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് കേസ് നടത്തിയാല്‍ ദേവസ്വം ബോര്‍ഡ് ഹുണ്ടികകളില്‍ പണമിടരുതെന്ന കാമ്പയിന്‍ ഏറ്റെടുക്കേണ്ടിവരുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

    ഈ മാസം 13-ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ കാമ്പയിന്‍ ആരംഭിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. സ്റ്റാറ്റസ് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറഞ്ഞു, അതും കൊടുത്തില്ല. എന്നാല്‍ മിണ്ടാതിരിക്കുകയെങ്കിലും വേണ്ടേ? ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്താല്‍ ആ കേസ് പിന്നെ നിലനില്‍ക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.

    പാര്‍ട്ടിനയം അടിച്ചേല്‍പ്പിപ്പിച്ചാല്‍ ദേവസ്വം ഹുണ്ടികകളില്‍ പണത്തിനു പകരം സ്വാമിയേ ശരണമയ്യപ്പാ എന്ന് കുറിപ്പെഴുതിയിടണം. സി.പി.എമ്മിന്റെ നിലപാട് അടിച്ചേല്‍പിക്കാനുള്ള സ്ഥലമല്ല ദേവസ്വം ബോര്‍ഡ്. മന്നത്തു പത്മനാഭനും ആര്‍. ശങ്കറുമെല്ലാം ഇരുന്ന കസേരയാണ് അത്. കോടതിയില്‍ ശബരിമലയ്ക്ക് എതിരാണ് ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഇതിനായി കാമ്പയിന്‍ നടത്തേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

    സര്‍ക്കാര്‍ ശബരിമലയ്ക്ക് നല്‍കുന്നെന്നു പറയുന്ന തുക ഒരു കോടി രൂപയില്‍ താഴെയാണ്. ഇത് മണ്‍റോയുടെ കാലത്ത് ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്തതിനു പകരമായി നല്‍കുന്നതാണ്. 1956 ല്‍ നിശ്ചയിച്ച തുകയാണ് സര്‍ക്കാര്‍ ഇപ്പോഴും നല്‍കുന്നത്. അന്നത്തെ മൂല്യം അനുസരിച്ച് ഇപ്പോള്‍ കണക്കാക്കിയാല്‍ സര്‍ക്കാര്‍ നല്‍കേണ്ടത് 254 കോടി 75 ലക്ഷം രൂപയാണ്.

    അതേസമയം ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിക്ക് താന്‍ എതിരാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഇതു ബഹുസ്വരതയെ തകര്‍ക്കാനാണ്. ഈ കേസില്‍ താന്‍ കക്ഷി ചേരുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

    First published:

    Tags: Bjp, Pinarayi vijayan, Rahul eswar, Rss, Sabarimala, Sabarimala sc verdict, Sabarimala Verdict, Sabarimala Women Entry, Supreme court verdict, Women entry, പിണറായി വിജയൻ, ബിജെപി, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി, ശബരിമല സ്ത്രീ പ്രവേശനം, സിപിഎം, സുപ്രീം കോടതി