രാജ്യത്തെ സാമ്പത്തികമേഖലയെ മോദി തകർത്തെന്ന് രാഹുൽ ഗാന്ധി

ഒരു നേതാവിനും 15 പേർക്കുമുള്ളതല്ല ഇന്ത്യ. 15 പേർക്ക് 1,25,000 കോടി ചിലവഴിക്കാൻ മോദിക്ക് മടിയില്ല.

news18
Updated: October 4, 2019, 1:27 PM IST
രാജ്യത്തെ സാമ്പത്തികമേഖലയെ മോദി തകർത്തെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • News18
  • Last Updated: October 4, 2019, 1:27 PM IST
  • Share this:
മലപ്പുറം: രാജ്യത്തെ സാമ്പത്തികമേഖലയെ തകർത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പദ്ധതികൾക്ക് പണം ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇതിനെല്ലാം പ്രധാനമന്ത്രി മോദി മറുപടി പറയണം. എന്തിന് രാജ്യത്തെ സാമ്പത്തികരംഗം തകർത്തെന്ന് മോദി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദി 1,25,000 രൂപയുടെ നികുതി ഇളവ് 15 പേർക്ക് കൊടുത്തു. പക്ഷേ, കോടിക്കണക്കിന് പാവപ്പെട്ട ആളുകൾക്ക് വേണ്ടി എന്ത് ചെയ്തു? രാജ്യത്ത് ആശയപരമായ പോരാട്ടം നടക്കുകയാണ്. രാജ്യത്തിന്‍റെ സാമ്പത്തികഭദ്രത ഇല്ലാതാക്കിയതിന് BJPയും മോദിയും മറുപടി പറയണം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന മോദിയുടെ നയം തിരുത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു നേതാവിനും 15 പേർക്കുമുള്ളതല്ല ഇന്ത്യ. 15 പേർക്ക് 1,25,000 കോടി ചിലവഴിക്കാൻ മോദിക്ക് മടിയില്ല. കേന്ദ്ര പദ്ധതികൾക്കുള്ള ഫണ്ട് കേരളത്തിൽ എത്തുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കാൻ പ്രധാനമന്ത്രിയുടെ കൈയിൽ പൈസയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് എതിരെ എന്തെങ്കിലും പറഞ്ഞാൽ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വൈവിധ്യമാണ് കോൺഗ്രസ് കാലങ്ങളായി ഉയർത്തിക്കാട്ടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 
First published: October 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading