• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; കേരളത്തിൽ 227 സ്ഥാനാർഥികൾ

ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; കേരളത്തിൽ 227 സ്ഥാനാർഥികൾ

കൂടുതൽ വയനാട്ടിൽ (20 പേർ), കുറവ് ആലത്തൂരിൽ (6 പേർ )

news18

news18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അന്തിമചിത്രമായി. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. 227 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 16 പേർ പത്രിക പിൻവലിച്ചു. കൂടുതൽ സ്ഥാനാർഥികൾ വയനാട്ടിലാണ്; 20 പേർ. ആലത്തൂരിലാണ് സ്ഥാനാർഥികൾ കുറവ്: ആറ് പേർ മാത്രം. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് ഫലമറിയാം.

    മണ്ഡലം, സ്ഥാനാർഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ:

    കാസർകോട്: 9(2)
    കണ്ണൂർ: 13 (1)
    വയനാട്: 20 (2)
    വടകര: 12(1)
    കോഴിക്കോട്: 14 (1)
    പൊന്നാനി: 12 (2)
    മലപ്പുറം: 8
    പാലക്കാട്: 9(1)
    ആലത്തൂർ: 6 (1)
    തൃശ്ശൂർ: 8 (1)
    ചാലക്കുടി: 13
    എറണാകുളം: 13(1)
    ഇടുക്കി: 8
    കോട്ടയം: 7
    ആലപ്പുഴ: 12
    മാവേലിക്കര: 10
    പത്തനംതിട്ട: 8
    കൊല്ലം: 9(1)
    ആറ്റിങ്ങൽ: 19(2)
    തിരുവനന്തപുരം: 17

    First published: