തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗം തൃശൂരിലെത്തി. വ്യാഴാഴ്ച രാവിലെ 9ന് തൃപ്രയാറില്‍ നടക്കുന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. 12.15ന് ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്കും അവിടെ നിന്നും പെരിയയിലേക്കും പോകും.
ഇതിനിടെ ബുധാഴ്ച രാമനിലയത്തിലെത്തിയ രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് രാമനിലയത്തിലെത്തി രാഹുലിനെ കണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്ന സാഹചര്യലായിരുന്നു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ സന്ദര്‍ശിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ തൃപ്രയാറില്‍നിന്നു ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ വിഐപി ലോഞ്ചില്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി അരമണിക്കൂറോളെ കൂടിക്കാഴ്ച നടത്തിയ ശേഷം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയിലേക്കു പോകും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ തിരികെ കണ്ണൂരിലെത്തും.
Also Read
എൽഡിഎഫിന്റേത് ശക്തരായ സ്ഥാനാർഥികളല്ല; യുഡിഎഫിന് വിജയം സുനിശ്ചിതം: ചെന്നിത്തലവൈകിട്ട് കണ്ണൂരില്‍നിന്നും പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെന്ന രാഹുല്‍ ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും. കര്‍ശന സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച രാത്രി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും രാമനിലയത്തിലെത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.