പിതൃക്കൾക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം നടത്തി രാഹുൽ ഗാന്ധി

പിതാമഹൻമാർക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ബലിതർപ്പണ ചടങ്ങിനിടെ രാഹുൽ ഗാന്ധി

ബലിതർപ്പണ ചടങ്ങിനിടെ രാഹുൽ ഗാന്ധി

 • News18
 • Last Updated :
 • Share this:
  തിരുനെല്ലി: പിതാമഹൻമാർക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജിവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയില്‍ എത്തിയാണ് രാഹുൽ ഗാന്ധി ബലിതര്‍പ്പണം നടത്തിയത്.

  തിരുനെല്ലി ക്ഷേത്രത്തില്‍ നമസ്‌കരിച്ച ശേഷമായിരുന്നു പാപനാശിനിയിലേക്ക് രാഹുൽ ഗാന്ധി ബലിതര്‍പ്പണത്തിന് തിരിച്ചത്. ഇന്ദിര ഗാന്ധിക്കും രാജീവിനും വേണ്ടി തർപ്പണം നടത്തിയ ശേഷം കൊല്ലപ്പെട്ട സൈനികർക്കും കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്കും വേണ്ടിയും രാഹുൽ തർപ്പണം നടത്തി.

  വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി അമ്പലം. വടക്കൻ മലബാറിൽ ബലിതർപ്പണം നടക്കുന്ന പ്രധാന ഇടം കൂടിയാണ് തിരുനെല്ലി. രാഹുൽ ഗാന്ധിയുടെ ദർശനത്തിനായി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി

  സൂക്ഷിച്ചു സംസാരിക്കണം; സ്ത്രീകളെ ലൈംഗികമായി പരാമർശിക്കുന്നതിനെതിരേ പ്രതിരോധമന്ത്രി

  പിതാവ് രാജിവ് ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി, പിതാമഹൻ ജവഹർലാൽ നെഹ്റു എന്നിവർക്ക് ബലിതർപ്പണം നടത്തിയ രാഹുൽ ഗാന്ധി പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വേണ്ടിയും മരിച്ചുപോയ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയും ബലിതർപ്പണം നടത്തി.

  First published:
  )}