നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുചരിത്രമെഴുതി രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം

  പുതുചരിത്രമെഴുതി രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം

  ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ പതിനായിരങ്ങളാണ് ആവേശത്തോടെ വയനാട്ടില്‍ എത്തിയത്

  രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത റോ‍ഡ് ഷോ

  രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത റോ‍ഡ് ഷോ

  • News18
  • Last Updated :
  • Share this:
   # ടി ജെ ശ്രീലാല്‍

   വയനാട്: രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി വയനാട്ടില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കി രാഹുല്‍ ഗാന്ധി. ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ നിന്നു ആദ്യമായി മത്സരിക്കാന്‍ ഒരുങ്ങുന്നതിന് സാക്ഷ്യംവഹിക്കാന്‍ വന്‍ജനാവലിയാണ് കല്‍പറ്റയില്‍ തടിച്ചുകൂടിയത്. സംസ്ഥാനത്തെ യുഡിഎഫ് ക്യാംപുകളെ മുഴുവന്‍ ആവേശത്തിലാക്കി പതിനൊന്നരയോടെയായിരുന്നു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. സഹോദരി പ്രിയങ്കയും സംസ്ഥാനത്തെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

   എഴുപതാണ്ടിലെ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു വയനാട് കലക്ടറേറ്റില്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദ്യമായി ലോക്‌സഭയിലേക്കു മല്‍സരിക്കുന്ന ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ പതിനായിരങ്ങളാണ് ആവേശത്തോടെ വയനാട്ടില്‍ എത്തിയത്. അവരുടെ ഇടയിലേക്ക് പിന്നെ തുറന്ന വാഹനത്തില്‍ രാഹുലും പ്രിയങ്കയും മുതിര്‍ന്ന യുഡിഎഫ് നേതാക്കളും.

   കോഴിക്കോട് നിന്ന് പുറപ്പെട്ട് കല്‍പറ്റയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ നിമിഷം മുതല്‍ അത്യന്തം ആവേശകരമായിരുന്നു രാഹുലിന്റെ ഓരോ നീക്കങ്ങളും. ഹെലികോപ്റ്റര്‍ ഇറങ്ങി തുറന്ന വാഹനത്തില്‍ തന്നെയാണ് കലക്ടറേറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. പിന്‍നിരയില്‍ നിന്ന ഉമ്മന്‍ചാണ്ടിയ പിടിച്ചു മുന്നിലേക്ക് നിര്‍ത്തി യാത്രയുടെ തുടക്കം. ആവേശക്കൊടുമുടിയിലായിരുന്നു വയനാട്ടിലെത്തിയ ഓരോ യുഡിഎഫ് പ്രവര്‍ത്തകനും. കോൺഗ്രസിന്റെ ത്രിവർണപതാകകളും മുസ്ലിംലീഗിന്റെ ഹരിതപതാകയും വാനിലുറന്നു. രാഹുല്‍ഗാന്ധിക്കുവേണ്ടി ആസാദി മുദ്യാവാക്യം വരെ വയനാട്ടില്‍ ഉയര്‍ന്നു.
   First published:
   )}