മുക്കം: വേദിയില്‍ ഒരു വനിതയ്ക്ക് പോലും സീറ്റ് നല്‍കാത്തതിനെതിരെ യുഡിഎഫ് വേദിയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിലെ യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിമര്‍ശനം. ഇന്ത്യയുടെ അന്‍പത് ശതമാനം ജനസംഖ്യ സ്ത്രീകളാണ്. അത്രയില്ലെങ്കിലും പത്ത് ശതമാനമെങ്കിലും സ്ത്രീകള്‍ക്ക് കൊടുക്കണമെന്ന് രാഹുല്‍ പറഞ്ഞു.
ഭരണഘടനസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിലൂടെ മോദിയും കേന്ദ്ര സര്‍ക്കാരുമാണ് രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഒരു സാഹചര്യത്തിലും താന്‍ മോദിക്കെതിരെ പറയുന്ന കാര്യങ്ങള്‍ നിര്‍ത്തില്ല. പൊലീസ്, ആര്‍എസ്എസ്, മോദി, എന്നുകേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവര്‍ ഉണ്ടായിരിക്കും. താന്‍ അക്കൂട്ടത്തില്‍പ്പെടില്ല. അതാണ് അവരുടെ പ്രശ്നവും.
Also Read- ‘നിയമസഭ കാണണമെന്ന് ആഗ്രഹം’; നടി ഷീല സഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു
എന്തുകൊണ്ടാണ് അവരെ ഭയപ്പെടാത്തതെന്ന് അവര്‍ക്ക് മനസിലാകുന്നില്ല. അതിന്റെ കാരണം ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. എത്രതവണ പൊലീസ് എന്റെ വീട്ടില്‍ വന്നാലും എത്ര കേസുകള്‍ എടുത്താലും സത്യം പറയുക തന്നെ ചെയ്യും. ജീവിതം മുഴുവന്‍ കളളത്തിന്റെ തടവറയില്‍ കഴിയുന്നവര്‍ക്ക് സത്യത്തിന്റെ മഹത്വം മനസിലാകില്ല- രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലായതുകൊണ്ട് കഴിഞ്ഞ അഞ്ച് മാസമായി എനിക്ക് മിസ് ചെയ്തത് ഇവിടെത്തെ ജനങ്ങളെയാണ്. എനിക്ക് നിങ്ങളോടുള്ളത് രാഷ്ട്രീയബന്ധമല്ല. നിങ്ങള്‍ എന്നെ ഒരു കുടുംബത്തിലെ അംഗമായാണ് കാണുന്നത്. താനും അതേരീതിയിലാണ് നിങ്ങളോട് പെരുമാറേണ്ടത്. എനിക്ക് വൈകാരികമായ വികാരമാണ് നിങ്ങളോടുള്ളത്.
I missed my constituency & the people of Wayanad during the period when I was on the Bharat Jodo Yatra.
I don’t feel that I have a political relationship with you, but I share an emotional & affectionate bond with Wayanad.
: @RahulGandhi Ji pic.twitter.com/hfvtwnuSZr
— Congress (@INCIndia) March 20, 2023
ഏത് രാഷ്ട്രീയത്തില്പ്പെട്ടവരാണെന്ന് നോക്കിയല്ല നിങ്ങളോടുള്ള എന്റെ ബന്ധം. ഇടതുപക്ഷ പാര്‍ട്ടിയില്‍പ്പെട്ട സഹോദരങ്ങളെ കണ്ടാല്‍ അവരുടെ പ്രത്യയശാസ്ത്രം ശരിയല്ലെന്ന് മനസിലാക്കിക്കാന്‍ ശ്രമിക്കും. അവര്‍ എന്നെ തിരിച്ചുതിരുത്താനും ശ്രമിക്കും. അതില്‍ താന്‍ സന്തോഷത്തോടെ വിയോജിപ്പ് പ്രകടിപ്പിക്കും. എത്രതന്നെ വിയോജിപ്പുണ്ടായാലും ഞാന്‍ അവരെ കുടുംബാഗംങ്ങളായി കാണാനാണ് ആഗ്രഹിക്കുന്നത്. ഈ രീതിയിലുള്ള സമീപനമാകണം രാജ്യത്തിന്റെ മനോഭാവം.വിയോജിപ്പ് എന്നുപറയുന്നത് പകയുടെ വേദിയാകരുതെന്നും രാഹുല്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Mukkam, Rahul gandhi