കൽപറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച CRPF ജവാൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല. എസ്.പി.ജി സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.
ഇന്ന് കൽപറ്റയിൽ ചേർന്ന എസ്.പി.ജി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷാകാരണം ഉന്നയിച്ച് അനുമതി നിഷേധിച്ചത്.
പ്രദേശത്ത് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാലാണ് സുരക്ഷാ ഏജൻസി അനുമതി നൽകാതിരുന്നത്.
വീരമൃത്യു വരിച്ച ഹവിൽദാർ വി.വി വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ വ്യാഴാഴ്ച ആയിരുന്നു രാഹുൽ വയനാട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.