വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക്​ രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 175 സ്​മാർട്ട്​ ടി.വി കൂടി നൽകി

50ാം പിറന്നാളിൻറെ ഭാഗമായി വിദ്യാർഥികൾക്ക്​ 50 ടി.വി രാഹുൽ നൽകിയിരുന്നു. രണ്ടാം ഘട്ടമായാണ്​ ഇപ്പോൾ 175 ടി.വി കൈമാറുന്നത്

News18 Malayalam | news18-malayalam
Updated: July 2, 2020, 8:03 PM IST
വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക്​ രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 175 സ്​മാർട്ട്​ ടി.വി കൂടി നൽകി
രാഹുൽ ഗാന്ധി
  • Share this:
വയനാട്ടിലെ വിദ്യർഥികൾക്ക്​ രാഹുൽ ഗാന്ധി എം.പി 175 സ്​മാർട്ട്​ ടി.വി കൂടി നൽകുന്നു. ടി.വികൾ വിദ്യാർഥികൾക്ക്​ വിതരണം ചെയ്യാനായി കൈമാറി. ഇത്​ രണ്ടാം തവണയാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ ടി.വികൾ നൽകുന്നത്​.

ജൂൺ 19 ന്​ 50 ാം പിറന്നാളിൻറെ ഭാഗമായി വിദ്യാർഥികൾക്ക്​ 50 ടി.വി രാഹുൽ നൽകിയിരുന്നു. രണ്ടാം ഘട്ടമായാണ്​ ഇപ്പോൾ 175 ടി.വി കൈമാറുന്നത്​. ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾക്കാണ്​ ടി.വി കൈമാറുന്നത്​.

TRENDING:Covid 19 in Kerala | ഇന്ന് 160 പേർക്ക് കോവിഡ്; ഏറ്റവും അധികംപേർ രോഗമുക്തരായ ദിവസം [NEWS]Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
ഓൺ​ലൈൻ ക്ലാസിൽ പ​ങ്കെടുക്കാനാകാത്തതിൻെറ വിഷമത്തിൽ വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ആത്മഹത്യ ചെയ്​ത വാർത്ത പുറത്തു വന്നതിനെ തുടർന്നാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി ടി.വി നൽകാമെന്നേറ്റ്​ രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. ഇത്​ സംബന്ധിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്​ടർക്കും രാഹുൽ കത്ത്​ നൽകിയിരുന്നു.

ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾ ഒാൺ​ൈലൻ ക്ലാസുകളിൽ നിന്ന്​ പുറത്ത്​ പോകുന്നതിൻെറ ആശങ്കയും മുഖ്യമന്ത്രിക്കയച്ച്​ കത്തിൽ രാഹുൽ പങ്കുവെച്ചു. ഓൺ​ലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ പൂർണ സഹകരണവും രാഹുൽ ഉറപ്പ്​ നൽകിയിരുന്നു.
First published: July 2, 2020, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading