• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികള്‍ക്കായി നിതിൻ നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടും: രാഹുല്‍ ഗാന്ധി

പ്രവാസികള്‍ക്കായി നിതിൻ നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടും: രാഹുല്‍ ഗാന്ധി

ആശ്വാസ വാക്കുകളുമായി നിതിന്റെ ഭാര്യ ആതിരയ്ക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു

rahul gandhi

rahul gandhi

  • Share this:
    പേരാമ്പ്ര സ്വദേശിയായ നിതിൻ പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലും കുറിച്ചു.

    നിതിൻറെ മരണത്തില്‍ അനുശോചനം അറിയിച്ചും ആതിരയെ ആശ്വസിപ്പിച്ചുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ആശ്വാസവാക്കുകളുമായി നിതിന്റെ ഭാര്യ ആതിരയ്ക്ക് രാഹുല്‍ഗാന്ധി കത്തയച്ചു. തന്റെ മകള്‍ക്ക് നല്‍കാനുള്ള സ്‌നേഹവും വാല്‍സല്യവും ബാക്കിയാക്കിയാണ് അദ്ദേഹം മറയുന്നത്. അവനെ നഷ്ടപ്പെട്ടതിലെ നിങ്ങളുടെ വേദന എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. ഈ വിഷമ സമയത്ത് എന്റെ ചിന്തകളും പ്രാര്‍ഥനകളും നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ടെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ട്വിറ്ററിലൂടെ കത്തിന്റെ പകര്‍പ്പ് അദ്ദേഹം പങ്കുവച്ചു.
    You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ഒരു മരണം കൂടി [NEWS]
    'പേരാമ്ബ്രയിലെ നിധിന്‍ ചന്ദ്രന്റെ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരന്‍ യുവതയ്ക്കാകെ മാതൃകയാണ്. പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടും. ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു' - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

    Published by:user_49
    First published: