നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രാഹുൽ ബുധനാഴ്ച വയനാട്ടിൽ; തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തും

    രാഹുൽ ബുധനാഴ്ച വയനാട്ടിൽ; തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തും

    തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി

    congress president

    congress president

    • News18
    • Last Updated :
    • Share this:
      കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിന് ശേഷം തിരുനെല്ലിയില്‍ എത്തും. ക്ഷേത്രദര്‍ശനവും പിതാവിനായി ബലിതര്‍പ്പണവും നടത്തും. തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

      തിരുനെല്ലി ക്ഷേത്രത്തിൽ ഒൻപത് മണി മുതൽ 11 മണി വരെ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോൺഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശം ആയതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.

      തിരുനെല്ലിയിലെ ബലിതർപ്പണത്തിന് ശേഷം രാഹുൽ വയനാട് മണ്ഡലത്തിലെ മൂന്നിടത്ത് പ്രസംഗിക്കും. 11 മണിക്ക് ബത്തേരിയിലെത്തുന്ന രാഹുല്‍ഗാന്ധി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചക്ക് 1.10ന് തിരുവമ്പാടിയിലും 2.40ന് വണ്ടൂരിലും സംസാരിക്കും. വൈകിട്ട് 4.10ന് തൃത്താലയിലെ പൊതുയോഗത്തിന് ശേഷം 5.10ഓടെ കോയമ്പൂര്‍ വഴി ഡല്‍ഹിക്ക് തിരിക്കും.

      First published:
      )}