ബന്ദിപൂർ രാത്രിയാത്ര നിരോധനം: പരിഹാരം തേടി വയനാട് എംപി രാഹുൽ

നിലവിൽ കേരളത്തിൽ തുടരുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

news18-malayalam
Updated: September 30, 2019, 7:04 AM IST
ബന്ദിപൂർ രാത്രിയാത്ര നിരോധനം: പരിഹാരം തേടി വയനാട് എംപി രാഹുൽ
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: ബന്ദിപൂർ രാത്രിയാത്ര നിരോധന വിഷയത്തിൽ പരിഹാരം തേടി വയനാട് എം പി രാഹുൽ ഗാന്ധി.
നിലവിൽ കേരളത്തിൽ തുടരുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

also read:ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിങ്കളാഴ്ച വൈകീട്ട് 7 ന് അടയ്ക്കും; വീണ്ടും തുറക്കുന്നത് വ്യാഴാഴ്ച രാവിലെ

12 മണിക്ക് രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് യോഗം.
സംഘടന കാര്യ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എം കെ രാഘവൻ എം പി , വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെ ഉള്ള നേതാക്കളും സുപ്രീം കോടതി അഭിഭാഷകരും
യോഗത്തിൽ പങ്കെടുക്കും.

മണ്ഡലത്തിലെ കർഷക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിക്കും.
10 മണിക്ക് എഐ സി സി ആസ്ഥാനത്ത് നേതാക്കൾ കെ. സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും.
First published: September 30, 2019, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading