• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണം: പിരിച്ചുവിട്ട SFI വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണം: പിരിച്ചുവിട്ട SFI വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

നേതൃനിരയിൽ മാറ്റമില്ലാതെയാണ് പുനസംഘടന.

  • Last Updated :
  • Share this:
    വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് പിരിച്ചുവിട്ട എസ്. എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. നേതൃനിരയിൽ മാറ്റമില്ലാതെയാണ് പുനസംഘടന. എം.പി. ഓഫീസ് ആക്രമണത്തിൽ പ്രസിഡൻറും സെക്രട്ടറിയുമുൾപ്പടെ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന കമ്മറ്റി നിർദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

    ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയൽ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ജൂൺ 24 നാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസ് ആക്രമിച്ച പ്രവർത്തകർ ഫർണിച്ചറുകൾ അടിച്ചു തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ നടുകയും ചെയ്തു.

    Also Read- ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവും: പ്രതിപക്ഷ നേതാവ്

    12 ദിവസം റിമാൻഡ് കഴിഞ്ഞാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപ ബോണ്ടിലാണ് ജാമ്യം. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

    Also Read- 'കാവിക്കൊടിയല്ല, ഗണേശചിത്രമുള്ള മഞ്ഞപ്പതാക'; പാലക്കാട് ഗണേശോത്സവത്തില്‍ CPM വിശദീകരണം

    ഓഫീസ് ആക്രമണം വൻ വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം അടക്കം തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്.

    എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. അഡ്‌ഹോക്ക് കമ്മിറ്റിക്കായിരുന്നു പകരം ചുമതല.
    Published by:Naseeba TC
    First published: