നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രാഹുല്‍ വയനാട്ടിലെ വാക്കു പാലിച്ചു: സിപിഎമ്മിനെതിരെ ഒരു വാക്കില്ലാതെ നാലു പ്രസംഗങ്ങള്‍; തുടങ്ങിയത് സിപിഎമ്മിന് നന്ദി പറഞ്ഞ്

    രാഹുല്‍ വയനാട്ടിലെ വാക്കു പാലിച്ചു: സിപിഎമ്മിനെതിരെ ഒരു വാക്കില്ലാതെ നാലു പ്രസംഗങ്ങള്‍; തുടങ്ങിയത് സിപിഎമ്മിന് നന്ദി പറഞ്ഞ്

    ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും ഇടത് പക്ഷത്തെ ന്യായീകരിച്ചുമാണ് രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ പ്രസംഗിച്ചത്.

    രാഹുൽ ഗാന്ധി

    രാഹുൽ ഗാന്ധി

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് വയനാട്ടിലെ ഉറപ്പ് പാലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്ഡ ഗാന്ധി. ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും ഇടത് പക്ഷത്തെ ന്യായീകരിച്ചുമാണ് രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ പ്രസംഗിച്ചത്. ആര്‍എസ്എസിനെ പോലെയല്ല ഇടത് പക്ഷം. ആര്‍എസ്എസ് ചെയ്തതു പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

      ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പത്തനാപുരം, പത്തനംതിട്ട. തിരുവനന്തപുരം പൊതുയോഗങ്ങളിലും രാഹുല്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ തയാറായില്ല.

      Also Read ശബരിമല പ്രചാരണായുധമാക്കുന്നു; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി

      ആര്‍.എസ്.എസിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളെല്ലാം. ആര്‍എസ്എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് നേരിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

      First published:
      )}