• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടേത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം.പി ഓഫീസ്; ആക്രമണം ജനവിരുദ്ധം': ജോയ് മാത്യൂ

Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടേത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം.പി ഓഫീസ്; ആക്രമണം ജനവിരുദ്ധം': ജോയ് മാത്യൂ

കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടേത്. അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല, പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണെന്നും ജോയ് മാത്യു പറയുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി. ഓഫിസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ. എം.പി ഓഫീസിന് നേരെ നടന്ന പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ജോയ് മാത്യു പറഞ്ഞു. കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടേത്. അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല, പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണെന്നും ജോയ് മാത്യു പറയുന്നു.

    ജോയ് മാത്യുവിന്‍റെ കുറിപ്പ്

    ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ് ,അവരുടെ ആശാകേന്ദ്രമാണ്.ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ് ,അങ്ങിനെ ആയിരിക്കുകയും വേണം .കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്.അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്‌. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.

    'രാഹുലിന്റെ ഓഫീസ് ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണ': കെ.എം ഷാജി

    കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണയാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ഇങ്ങിനെ അക്രമിക്കാന്‍ കഴിയില്ല. വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ നടത്തുന്ന ഗുണ്ടാ ആക്രമണം. വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്ക് സി.പി.എം ചൂട്ടുപിടിക്കുന്നതിന്റെ ആദ്യപടിയാണിത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാതെ സി.പി.എം നടത്തുന്ന സമരാഭാസം ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും കെ.എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

    കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

    രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ല.
    പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താന്‍ അവര്‍ക്ക് സാധിക്കില്ല.
    ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നല്‍കുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്.
    ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമം.
    കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരായി ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങള്‍ക്ക് സി.പി.എം ചൂട്ട് പിടിക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണണം.
    കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികള്‍ നോക്കി നില്‍ക്കില്ല.
    ജനപ്രതിനിധികള്‍ക്കും ഓഫിസിനും സംരക്ഷണം നല്‍കാന്‍ കേരള പോലീസിന് കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വരും.
    Published by:Anuraj GR
    First published: