കൽപ്പറ്റ : വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരിച്ച സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എം.പി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ വി.വി ഷെരീഫിനെ അനുസ്മരിച്ചത്. വയനാട് സന്ദര്‍ശനത്തിനിടെ ഷെരീഫിന്‍റെ ഓട്ടോയില്‍ കയറിയതിന്‍റെയും സംസാരിച്ചതിന്‍റെയും ഓര്‍മ്മകള്‍ അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചു. അപകടത്തില്‍ മരിച്ച ഷെരീഫിന്‍റെയും അമ്മിണിയുടെയും കുടുംബത്തിന്‍റെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ കുറിച്ചു.
വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയും മരിച്ചത്. അപകടത്തിൽ, ഓട്ടോയിലെ മറ്റൊരു യാത്രക്കാരിയും എടപ്പെട്ടി ചുള്ളിമൂല കോളനി നിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും ഇടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ശ്രീജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ കുറിപ്പ്
വയനാട്ടിൽ വാഹനാപകടമുണ്ടായ വാർത്ത വളരെ വിഷമമുണ്ടാക്കുന്നു. അപകടത്തിൽ മരിച്ച വി.വി.ഷരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. 2021 ഏപ്രിലിൽ വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു.
അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും അവബോധം ഉണ്ടാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം തനിക്ക് പ്രചോദനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.