HOME » NEWS » Kerala » RAHUL GANDHI ROAD SHOW IN PATHANAMTHITTA

രാഹുലിന്‍റെ റോഡ് ഷോ; കാർ നൽകിയത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്

കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ആണ് രാഹുലിന് കാർ നൽകിയത്.

News18 Malayalam | news18-malayalam
Updated: March 27, 2021, 8:27 PM IST
രാഹുലിന്‍റെ റോഡ് ഷോ; കാർ നൽകിയത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്
രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ നടത്തിയ റോഡ് ഷോ
  • Share this:
പത്തനംതിട്ട: കേരളത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിൽ നടത്തിയ റോഡ് ഷോയ്ക്ക് വാഹനം വിട്ടു നൽകിയത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്. കേരള കോൺഗ്രസ് എം  ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ആണ് രാഹുലിന് കാർ നൽകിയത്. എന്നാൽ വാഹനം വിട്ടുനൽകിയതിൽ രാഷ്ട്രീയമില്ലെന്നും കമ്പനിയുടെ ഡീലർ എന്ന നിലയിലാണിതെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

കിയയുടെ കാറാണ് രാഹുൽ പര്യടനത്തിന് ഉപയോഗിച്ചത്. നേരത്തെ മറ്റൊരു വാഹനമാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതിന്റെ സൺ റൂഫ് മാറ്റിയാൽ ഒരാൾക്ക് മാത്രമേ നിൽക്കാൻ  കഴിയു. സ്ഥാനാർഥിയെ ഒപ്പമിരുത്തേണ്ടതിനാൽ  കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന റോഡ് ഷോയിൽ രാഹുൽ ഉപയോഗിച്ച വാഹനം ലഭിക്കുമോയെന്ന അന്വേഷണമാണ് രാജുവിലെത്തിയത്. ആവശ്യമറിയിച്ചപ്പോൾ അദ്ദേഹം വാഹനം വിട്ടു നൽകി.



കോന്നിയിലും റാന്നിയിലും പത്തനംതിട്ടയിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. രാവിലെ പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം രാഹുൽ ഗാന്ധി കോന്നിയിലേക്കെത്തി. കോന്നിയിലെ പൊതുയോഗത്തിനു ശേഷമാണ്  പത്തനംതിട്ടയിലേക്ക് റോഡ് ഷോ ആരംഭിച്ചത്.





'തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍': ആരോപണവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ നടക്കുന്നുവെന്ന ആരോപണവുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. ഇത് പുറത്തറിയാതിരിക്കാനാണ് അര്‍ധരാത്രി സംഘര്‍ഷമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിനെ അന്നം മുടക്കികളെന്ന് വിളിക്കുന്നവരാണ് ഖജനാവ് മുക്കികള്‍. നേമത്ത് 100 ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ട്, ഇത്തവണ ഭൂരിപക്ഷമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കാനും ന്യൂനപക്ഷ ഏകീകരണം എല്‍.ഡി.എഫിനും ഭൂരിപക്ഷ ഏകീകരണം ബി.ജെ.പിക്കും നല്‍കുന്ന ഒരു സമീപനം അവസാനത്തെ നാല് ദിവസങ്ങളില്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ തുടക്കം കഴക്കൂട്ടത്തുണ്ടായി അത് വ്യാപിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനമെന്നും മുരളീധരൻ ആരോപിച്ചു.

Also Read ബാങ്ക് ഇടപാടുകൾ ഇന്ന് തന്നെ നടത്തിക്കോളൂ; നാളെ മുതൽ 7 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി

വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെ ജയിപ്പിക്കാനും പകരം നേമത്തും തിരുവനന്തപുരത്തും ബിജെപിയെ വിജയിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ഈ നടക്കുന്ന സംഘര്‍ഷങ്ങള്‍ അതിന് തെളിവാണ്. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി പറയുന്നത് ബി.ജെ.പി.യുമായാണ് മത്സരം എന്നാണ്. ബിജെപിയും അത് തന്നെയാണ് പറയുന്നത്. അതില്‍നിന്ന് തന്നെ ഡീല്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇരട്ടവോട്ട് സംബന്ധിച്ച് മൊത്തം അന്വേഷിക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു. അന്വേഷിച്ച് നടപടി എടുക്കട്ടെ. ഇടതുപക്ഷമാണ് കോവിഡിന്റെ പേരില്‍ അഴിമതി നടത്തുകയും ഖജനാവ് മുക്കുകയും ചെയ്യുന്നത്. ഖജനാവ് മുക്കികളെ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് അന്നംമുടക്കി എന്ന് പ്രതിപക്ഷനേതാവിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published by: Aneesh Anirudhan
First published: March 27, 2021, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories