• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi| ജോഡോ യാത്രയ്ക്കിടയിൽ ചുണ്ടൻ വള്ളം തുഴഞ്ഞ് രാഹുൽ ഗാന്ധി; വീഡിയോ

Rahul Gandhi| ജോഡോ യാത്രയ്ക്കിടയിൽ ചുണ്ടൻ വള്ളം തുഴഞ്ഞ് രാഹുൽ ഗാന്ധി; വീഡിയോ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്

  • Last Updated :
  • Share this:
    ആലപ്പുഴ: ചുണ്ടൻ വള്ളത്തിൽ തുഴഞ്ഞ് രാഹുൽ ഗാന്ധി. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനായി പുന്നമട ഫിനിഷിംഗ് പോയിന്റിൽ എത്തിയ രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷൻ ആണ് തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്.തുടർന്ന് മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. രാഹുലിനൊപ്പം ദേശീയ പദയാത്രികരും മറ്റു വള്ളങ്ങളിൽ ഉണ്ടായിരുന്നു.

    രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. മത്സ്യ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയോടെയായിരുന്നു മൂന്നാം ദിനം പര്യടനം ആരംഭിച്ചത്.


    വാടയ്ക്കൽ മത്സ്യ ഗന്ധി കടപ്പുറത്തെത്തിയ രാഹുൽ ഗാന്ധി സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളുമായി സംവദിച്ചു. മണ്ണെണ്ണ വില വർദ്ധനവ് ,സബ്സിഡികൾ വെട്ടി ചുരുക്കിയത് ഉൾപ്പടെയുള്ള പ്രതിസന്ധികൾ തൊഴിലാളികൾ രാഹുലുമായി പങ്കുവെച്ചു. പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.

    Also Read- പാലക്കാട് കറവപ്പശുവിന് പേവിഷബാധ; കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി

    ജില്ലയിലെ മൂന്നാം ദിനം ആരംഭിച്ചത് പുന്നപ്രയിൽ നിന്നായിരുന്നു. ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. തുടർന്നാണ് വിനോദ സഞ്ചാര രംഗത്തെ സംരഭകരുമായും ഹൗസ് ബോട്ടിൽ രാഹുൽ ചർച്ച നടത്തിയത്. ആലപ്പുഴയിൽ 90 കിലോമീറ്ററോളം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ വൈകിട്ട് പര്യടനം പൂർത്തിയാക്കി എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
    Published by:Naseeba TC
    First published: