News18 MalayalamNews18 Malayalam
|
news18
Updated: January 30, 2020, 1:28 PM IST
Rahul-Gandhi
- News18
- Last Updated:
January 30, 2020, 1:28 PM IST
കല്പറ്റ: മോദിയുടെ ഇന്ത്യയിൽ യുവാക്കൾക്ക് ഒരു സാധ്യതയും ഇല്ലെന്നും ഒരു ജോലിയും കിട്ടില്ലെന്നും രാഹുൽ ഗാന്ധി. വയനാട്ടില് പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന റാലിക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്. മോദി രാജ്യത്ത് വിദ്വേഷവും വെറുപ്പും വളർത്തുന്നു. ഇതിന്റെ ഫലമായാണ് യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഉണ്ടായത്.
NRCയും CAAയും യുവാക്കൾക്ക് ജോലി നൽകില്ല. ചൈന ഉത്പാദന മേഖലയിൽ മുന്നിട്ട് നിൽക്കുന്നു. മറ്റ് രാജ്യങ്ങൾ ഇന്ത്യയെ ചൈനയെ നേരിടാൻ, മൽസരിക്കാൻ സഹായിക്കാൻ തയ്യാറാണ്. പക്ഷേ, അവരൊക്കെ ചോദിക്കുന്നു, എല്ലാവരെയും സ്നേഹിക്കുന്ന ഇന്ത്യയ്ക്ക് എന്തുപറ്റി? ഈ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആരും തയ്യാറാകുന്നില്ല. വെറുപ്പിന്റെ രാഷ്ട്രീയം നിറഞ്ഞ രാജ്യത്തിൽ നിക്ഷേപം നടത്താൻ അവർ തയ്യാറല്ല. ലോകം മുഴുവൻ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറാണ്.
പക്ഷേ ഈ സാഹചര്യം അവർക്ക് സ്വീകരിക്കാൻ കഴിയുന്നില്ല. മോദി ഗോഡ്സെയെ പോലെ ചിന്തിക്കുന്നു. സ്വയം മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇന്ത്യക്കാരെ കേൾക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഏറ്റവും ദുഃഖകരമായ ദിവസത്തിലാണ് നാം ഒരുമിച്ചിരുന്നത്. ഗാന്ധിജിയെ ഇന്നാട്ടിലെ ഒരാൾ കൊന്നു. ഗോഡ്സെ ഗാന്ധിജിയെ പലവട്ടം കൊല്ലാൻ ശ്രമിച്ചു. അദ്ദേഹം ഗാന്ധിയെ വെറുത്തിരുന്നു. ഗാന്ധി ആരെയും ഭയപ്പെട്ടില്ല. അദ്ദേഹം ബ്രിട്ടീഷുകാരെ വെറുക്കുന്നു എന്നല്ല, നിങ്ങള് സത്യത്തോട് ഒപ്പം ചേർന്ന് നിൽക്കുന്നില്ല എന്നാണ് പറഞ്ഞത്.
മഹാത്മാ ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഗാന്ധിയുടെ ആത്മകഥ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്. അദ്ദേഹം പറഞ്ഞത് എന്റെ എന്നാണ്. ഏതൊരു വ്യക്തിക്കും സത്യം അന്വേഷിക്കാം. ഭരണഘടന ഒരു വ്യക്തിയെയും വേർതിരിച്ചു കാണില്ല. അങ്ങനെയാണ് ഗാന്ധി പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളും ആ പാതയിലൂടെ പോകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഗാന്ധി ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്രം ഉണ്ടെന്ന് പറഞ്ഞു. ഏത് മതത്തിൽ ഉള്ളവർക്ക് അവരുടെ ആരാധന നടത്താമെന്നും ഗാന്ധി പറഞ്ഞു
ഭാവിയിൽ ഇന്ത്യ അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുമെന്ന് ഒബാമ പറഞ്ഞു. കാരണം ഇവിടെ ഉളളവർ സത്യത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നവരാണ്. ശ്രീ നാരായണ ഗുരുവിന്റെയെല്ലാം സത്യത്തിന്റെ പാതയിലൂടെ പോയവർ.
ഇന്ന് ഒരു അറിവില്ലാത്ത മനുഷ്യൻ ഇതെല്ലാം വെല്ലുവിളിക്കുന്നു. ഇന്ത്യയുടെ ശക്തി അദ്ദേഹത്തിന് അറിയില്ല. മോദിയും ഗോഡ്സെയും ഒരു ആശയത്തിന്റെ വക്താക്കളാണ്.
ഗോഡ്സെയുടെ ആശയങ്ങൾ പിന്തുടരുന്നെന്ന് മോദി പറയുന്നില്ല എന്ന് മാത്രം. വെടിയുത്തിർത്തപ്പോൾ ഗോഡ്സെ ഗാന്ധിയുടെ കണ്ണിലേക്ക് നോക്കിയില്ല. കള്ളം പറയുന്നവനും ഭീരുവിനും അങ്ങനെ നോക്കാൻ കഴിയില്ല. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. സാമ്പത്തിക വളർച്ച കൂപ്പ് കുത്തി.
ഇന്ത്യക്കാർ, ഇന്ത്യക്കാർ ആണെന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാർ വരുത്തി. മോദി നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അവരെ നാം സമാധാനപരമായി നേരിടണം. സ്നേഹത്തിലൂടെ, സമാധാനത്തിലൂടെ നമ്മൾ അവരെ തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Published by:
Joys Joy
First published:
January 30, 2020, 1:26 PM IST