മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഉത്തരവാദികൾ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും മാത്രം : സുധാകർ റെഡ്ഡി

'വയനാട്ടിലെ മത്സരത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറണം'

news18
Updated: April 10, 2019, 9:16 PM IST
മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഉത്തരവാദികൾ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും മാത്രം : സുധാകർ റെഡ്ഡി
CPI ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി
  • News18
  • Last Updated: April 10, 2019, 9:16 PM IST
  • Share this:
മലപ്പുറം: വയനാട്ടിലെ മത്സരത്തിൽ നിന്ന് കോ‌ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്മാറണമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. ഫാസിസ്റ്റ് ശക്തികൾക്ക് വളരാനുള്ള അവസരമാണ് കോൺഗ്രസ് ഒരുക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകും. മോദി വീണ്ടും പ്രധാനമന്ത്രി ആയാൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

പത്തനാപുരത്ത് രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതിയില്ല; രാഷ്ട്രീയക്കളിയെന്ന് കോൺഗ്രസ്

ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇൻകം ടാക്‌സ് റെയ്ഡുകളുടെ ലക്ഷ്യം. പ്രധാനമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുകയാണെന്നും സുധാകർ റെഡ്ഡി വിമർശിച്ചു.

First published: April 10, 2019, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading