ദക്ഷിണേന്ത്യയിൽ ചരിത്രമെഴുതാൻ രാഹുൽ ഗാന്ധി

news18india
Updated: April 19, 2019, 5:03 PM IST
ദക്ഷിണേന്ത്യയിൽ ചരിത്രമെഴുതാൻ രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • Share this:
അനിശ്ചിതത്വത്തിന് ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നു. ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് കേരളത്തിലെ വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് സഹായകമാകുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ അമേഠിക്ക് പുറമേ മറ്റൊരു സുരക്ഷിതമായ മണ്ഡലത്തിൽ കൂടെ മത്സരിക്കുക എന്ന ഉദ്ദേശവും സ്ഥാനാർഥിത്വത്തിന് പിന്നിലുണ്ട്. വയനാട് മണ്ഡലം പൊതുവേ യുഡിഎഫ് അനുകൂല മണ്ഡലമായതിനാൽ അധികം വിയർപ്പൊഴുക്കാതെ തന്നെ ജയിച്ചു കയറാമെന്ന പ്രതീക്ഷയും നേതാക്കൾക്കുണ്ട്.

ആരാണ് രാഹുൽ ഗാന്ധി

ഏറെക്കാലത്തിനു ശേഷം കോണ്‍ഗ്രസിന്റെ തലപ്പത്തേയ്ക്ക് എത്തുന്ന യുവാവാണ് രാഹുല്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെയും സോണിയയുടെയും മകന്‍. സുരക്ഷ കാരണങ്ങളാൽ പല സ്കൂളുകളിലും വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ രാഹുൽ 2004ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2004 മേയ് മാസത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് രാഹുൽ പ്രവേശിച്ചത്.

പിതാവ് രാജീവ് ഗാന്ധി സ്ഥിരമായി മത്സരിച്ച മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേട്ടിയിൽ നിന്നും ആദ്യമായി ലോക്സഭയിലെത്തി. സോണിയ ഗാന്ധിയും അമേത്തിയില്‍ വിജയിച്ചിരുന്നു. രാഹുലിന് മത്സരിക്കാനായി വിട്ടുനൽകിയതോടെ പിന്നിടവർ റായ് ബറേലിയിലേക്ക് മാറി. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധി അമേട്ടി മണ്ഡലത്തിൽ നിന്നും വിജയിക്കുന്നു. 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു.

എന്തുകൊണ്ട് രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നുകൂടി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നു. ഈ സാഹചര്യത്തിലാണ് വയനാട് സീറ്റെന്ന സാധ്യത കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഹൈക്കമാന്റിന് മുന്നിൽ വെച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകതയും വയനാട് സീറ്റ് തെരഞ്ഞെടുക്കാൻ കാരണമായി. അമേഠിയോടൊപ്പം സുരക്ഷിതമായ മറ്റൊരു മണ്ഡലം കൂടി വേണമെന്നതിനാൽ യുഡിഎഫിന്റെ കോട്ടയായ വയനാട് സീറ്റ് തന്നെ തെരഞ്ഞടുക്കുകയായിരുന്നു.

അനുകൂലഘടകം

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർകർക്കിടയിൽ ഉണ്ടായ ആവേശവും ചെറുതല്ല. ഇത് കേരളത്തിലെ യുഡിഎഫിന്‍റെ വിജയസാധ്യതക്ക് തിളക്കം കൂട്ടുമെന്ന പ്രതീക്ഷയാണ് നേതൃത്വം നൽകുന്നത്.
First published: March 31, 2019, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading