തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പതാക കൈമാറും. ആറുമാസം കൊണ്ട് 3500ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് കശ്മീരിൽ യാത്ര സമാപിക്കും.
സ്വതന്ത്ര്യ ഇന്ത്യയിൽ ഇതുപോലെ ഒരു കാൽനടയാത്ര ഒരു നേതാവും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. സ്നേഹത്തിന്റെയും യോജിപ്പിന്റെയും രാഷ്ട്രമാണ് ഇന്ത്യ. അതാണ് രാഹുൽ ഗാന്ധിയുടെ യാത്ര നൽകുന്ന സന്ദേശമെന്നും എ കെ ആന്റണി പറഞ്ഞു.
നരേന്ദ്ര മോദി കളളങ്ങളുടെ വിശ്വ ഗുരു: ജയറാം രമേശ്
നരേന്ദ്ര മോദി കളളങ്ങളുടെ വിശ്വ ഗുരുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാപകൽ ഭേദമില്ലാതെ കളളങ്ങൾ ആവർത്തിക്കുന്നെന്നും ജയറാം രമേശ് വിമർശിച്ചു. ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ ഐക്യം ലക്ഷ്യമിട്ടാണ്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിനെ കഴിയൂ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും
ജയറാം രമേശ് ന്യൂസ് 18 നോട് പറഞ്ഞു.
Also Read- രാഹുൽഗാന്ധി ശ്രീപെരുംപുത്തൂരിൽ; 150 ദിവസത്തിൽ 3570 കിലോമീറ്റർ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെ രാജീവ്ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ച നടത്തി. പ്രാർത്ഥന ചടങ്ങളിൽ പങ്കെടുത്ത രാഹുൽ ഗാന്ധി 45 മിനുട്ട് നേരം ശ്രീപെരുംപുത്തൂരിൽ ചെലവഴിച്ചു. ഡി കെ ശിവകുമാർ അടക്കമുള്ള നേതാക്കൾ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.
പിതാവിനെ നഷ്പ്പെടാൻ കാരണം വെറുപ്പും ഭിന്നിപ്പുമാണെന്നും എന്നാൽ രാജ്യത്തെ നഷ്പ്പെടാൻ അനുവദിക്കില്ലെന്നും രാജീവ് ഗാന്ധി സ്മൃതിമണ്ഡപം സന്ദർശിച്ചശേഷം രാഹുൽ ട്വീറ്റ് ചെയ്തു. സ്നേഹം വെറുപ്പിനോട് പോരാടി വിജയിക്കും ..ഒരുമിച്ചു വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi