നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തും; കൊട്ടിക്കലാശത്തിന് പ്രിയങ്കയും

  രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തും; കൊട്ടിക്കലാശത്തിന് പ്രിയങ്കയും

  . അർദ്ധ രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.മറ്റന്നാൾ പൂർണ്ണമായും വയനാട്ടിലാകും പ്രചാരണം

  • News18
  • Last Updated :
  • Share this:
   രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. അർദ്ധ രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.മറ്റന്നാൾ പൂർണ്ണമായും വയനാട്ടിലാകും പ്രചാരണം. ‌20,21 തീയതികളിൽ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.

   പ്രചരണത്തിനായുളള രാഹുൽ ഗാന്ധിയുടെ രണ്ടാം വരവോടെ കേരളത്തിൽ യു ഡി എഫ് പ്രവർത്തനങ്ങൾ പൂർണ സജ്ജമാക്കാനാണ് കോൺഗ്രസ് തീരുമാനം. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ രാവിലെ 10 മണിക്ക് പത്തനാപുരത്തും പതിനൊന്നരയ്ക്ക് പത്തനംതിട്ടയിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് പാലയിൽ കെ എം മാണിയുടെ വീട് സന്ദർശിച്ച ശേഷം നാല് മണിക്ക് ആലപ്പുഴയിലും ആറ് മണിക്ക് തിരുവനന്തപുരത്തും പൊതു സമ്മേളനങ്ങളിൽ സംസാരിക്കും. രാത്രി തന്നെ കണ്ണൂരിന് തിരിക്കുന്ന രാഹുൽ ബുധനാഴ്ച പൂർണമായും വയനാട് മണ്ഡലത്തിൽ ഉണ്ടാകും. സുൽത്താൻബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിൽ പൊതു സമ്മേളനത്തിൽ സംസാരിക്കും.

   Also Read-'പിണറായി മനോരോഗി'; ജനങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

   മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രവും സന്ദർശിക്കും. ഇരുപതാം തീയതിയോടെ വയനാടെത്തുന്ന പ്രിയങ്ക ഗാന്ധി ഇവിടെ നിയമസഭാ മണ്ഡലങ്ങളിൽ സന്ദര്‍ശനം നടത്തും. 21 ന് വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ റോഡ് ഷോ നടത്തുന്ന പ്രിയങ്ക, കൊട്ടിക്കലാശത്തിനും ഇവിടെ ഉണ്ടാകും.

   First published:
   )}