വയനാട്: രാഹുൽ ഗാന്ധിയുടെ തീരുമാനം നാളെ
ദക്ഷിണേന്ത്യയില്‍ മത്സരിക്കണോ അങ്ങനെയെങ്കില്‍ കേരളമോ കര്‍ണ്ണാടകമോ എന്നാണ് രാഹുല്‍ തീരുമാനിക്കുക
news18
Updated: March 26, 2019, 5:42 PM IST

rahul-gandhi
- News18
- Last Updated: March 26, 2019, 5:42 PM IST
ന്യൂഡൽഹി: വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നാളെ. വയനാടിന് പുറമെ കര്‍ണാടകത്തിലെ മണ്ഡലവും പരിഗണനയിലുണ്ടെന്ന് ഉന്നത ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. അമേത്തിയാണ് രാഹുലിന്റെ പ്രധാന കര്‍മ്മ മണ്ഡലമെന്ന് എഐസിസി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നാലു ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിനാണ് നാളെ വിരാമമാവുക. ദക്ഷിണേന്ത്യയില്‍ മത്സരിക്കണോ അങ്ങനെയെങ്കില്‍ കേരളമോ കര്‍ണ്ണാടകമോ എന്നാണ് രാഹുല്‍ തീരുമാനിക്കുക. ജയസാധ്യത കൂടുതലുള്ള വയനാടിനാണ് പ്രഥമ പരിഗണന. കര്‍ണ്ണാടകയില്‍ ധാര്വാഡാണ് പരിഗണയില്‍ ഉള്ള മണ്ഡലം. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടല്‍ ഇല്ലാത്ത മണ്ഡലമാണ് വയനാട് എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്ന പോരായ്മ. മുഖ്യ ശത്രു ഇടത് പക്ഷമാണെന്ന പ്രചാരണം ദേശീയതലത്തില്‍ ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. കര്‍ണ്ണാടകയിലെ ധാര്‍വാഡ് ആകട്ടെ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. നാളെ തിരഞ്ഞെടുപ്പ് സമിതിയിലോ അല്ലെങ്കില്‍ രാഹുല്‍ സ്വന്തം നിലയിലോ തീരുമാനം എടുക്കും. മറ്റേത് മണ്ഡലത്തില്‍ മത്സരിച്ചാലും അമേത്തി ആയിരിക്കും രാഹുലിന്റെ കര്‍മ്മ ഭൂമി എന്ന് പാര്‍ട്ടി വക്താവ് രന്ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കുന്നതായി കോഴിക്കോട്, വയനാട്, മലപ്പുറം ഡിസിസികള്‍ എഐസിസിയെ അറിയിച്ചു. എന്നാല്‍ കാത്തിരിക്കാനാണ് എ ഐ സി സി നിര്‍ദേശം. ഇതോടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള നേതാക്കള്‍. വടകരയില്‍ മുരളീധരന്റെ പ്രഖ്യാപനം സാങ്കേതികം മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നാലു ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിനാണ് നാളെ വിരാമമാവുക. ദക്ഷിണേന്ത്യയില്‍ മത്സരിക്കണോ അങ്ങനെയെങ്കില്‍ കേരളമോ കര്‍ണ്ണാടകമോ എന്നാണ് രാഹുല്‍ തീരുമാനിക്കുക.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കുന്നതായി കോഴിക്കോട്, വയനാട്, മലപ്പുറം ഡിസിസികള്‍ എഐസിസിയെ അറിയിച്ചു. എന്നാല്‍ കാത്തിരിക്കാനാണ് എ ഐ സി സി നിര്‍ദേശം. ഇതോടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള നേതാക്കള്‍. വടകരയില്‍ മുരളീധരന്റെ പ്രഖ്യാപനം സാങ്കേതികം മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- congress
- Congress President Rahul Gandhi
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- kodiyeri balakrishnan
- mm mani
- narendra modi
- pinarayi vijayan
- rahul gandhi
- sitaram yechuri
- sonia gandhi
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി