തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാർച്ച് 13 ന് കേരളത്തില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന രാഹുൽ, പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
Also Read-LOKSABHA 2019: കേരളത്തിൽ വോട്ടെടുപ്പിന് 43 ദിവസം; രാജ്യത്തിന്‍റെ വിധിയറിയാൻ 74 ദിവസം
13 ന് കേരളത്തിലെത്തുന്ന രാഹുൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 14 ന് രാവിലെ 10ന് തൃശ്ശൂർ തൃുപ്പയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഫിഷര്‍മാൻ പാർലമെന്റിൽ സംബന്ധിക്കും. തുടർന്ന് പുൽവാമയിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്ത്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. അതിന് ശേഷമാകും പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കുക. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാർ ജില്ലകളുടെ ജനമഹാറാലിയും രാഹുൽ അഭിസംബോധന ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Congress President Rahul Gandhi, Kasargod Murder, Kerala, Periya twin murder case, Rahul gandhi, കാസർകോഡ് ഇരട്ടക്കൊലപാതകം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പെരിയ, പെരിയ ഇരട്ടക്കൊലപാതകം, രാഹുൽ ഗാന്ധി