ഇന്റർഫേസ് /വാർത്ത /Kerala / രാഹുൽ ഗാന്ധി ഇന്ന് മലപ്പുറത്ത്; നാളെ വയനാട്ടിൽ

രാഹുൽ ഗാന്ധി ഇന്ന് മലപ്പുറത്ത്; നാളെ വയനാട്ടിൽ

rahul gandhi

rahul gandhi

വയനാട് എം.പിയെന്ന നിലയിൽ മലപ്പുറം, വയനാട്  കളക്ട്രേറ്റുകളിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. 

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.  ഉച്ചയ്ക്കു രണ്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ആദ്യം നിലമ്പൂരിലേക്ക് പോകും. വയനാട് എം.പിയെന്ന നിലയിൽ മലപ്പുറം, വയനാട്  കളക്ട്രേറ്റുകളിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും.

    ശനിയാഴ്ച നിലമ്പൂരിലെത്തുന്ന രാഹുൽ കോട്ടക്കൽ, മമ്പാട്, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് സന്ദർശിക്കുന്നത്. തുടർന്ന് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങും.

    തിങ്കളാഴ്ച രാവിലപത്തിന് കൽപറ്റയിൽ എത്തുന്ന രാഹുൽ ജില്ലയിലെ ദുരന്ത മേഖലകൾ സന്ദർശിക്കും. അതിനു ശേഷം വയനാട് കളക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമെ മടങ്ങൂ.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    മഴക്കെടുതിയുമായി ബന്ധപ്പെട്ട്  മുഖ്യന്ത്രിയുമായും ജില്ലാ കളക്ടര്‍മാരുമായും സാംസാരിച്ചിരുന്നെന്ന് രാഹുൽ നേരത്തെ   ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ദുരന്തമേഖലയിൽ എത്തുന്നത്.

    Also Read പ്രളയക്കെടുതിക്കിടെ അവധിയിൽ പോയി; തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ

    First published:

    Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Rahul gandhi, Rain, Rain alert