വയനാടിനോട് വിവേചനം പാടില്ല; പ്രശ്നം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് രാഹുൽ ഗാന്ധി

ഇക്കാര്യത്തിന് രാജ്യത്തെ മികച്ച നിയമവിദഗ്ദരുടെ സേവനം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

news18
Updated: October 4, 2019, 10:24 AM IST
വയനാടിനോട് വിവേചനം പാടില്ല; പ്രശ്നം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • News18
  • Last Updated: October 4, 2019, 10:24 AM IST IST
  • Share this:
സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ നിരാഹാരം നടത്തുന്നവരെ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശിച്ചു. ബത്തേരിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ രാത്രി യാത്രാപ്രശ്നത്തിൽ ഒരുമിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

രാത്രിയാത്രയുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒഴിവാക്കേണ്ടതാണ്. പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഇത് പരിഹരിച്ചിട്ടുണ്ട്. വയനാടിനോട് വിവേചനം പാടില്ലെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇത് ഇപ്പോൾ ഒരു നിയമപ്രശ്നം ആണെന്നും താൻ നിയമവിദഗ്ധരുമായി സംസാരിച്ചെന്നും രാഹുൽ വ്യക്തമാക്കി.

ഇക്കാര്യത്തിന് രാജ്യത്തെ മികച്ച നിയമവിദഗ്ദരുടെ സേവനം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. താൻ കൂടെ ഉണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading