• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; വയനാടിന് പുറമെ 7 ജില്ലകളില്‍ പര്യടനം

വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുൽ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും

news18india
Updated: April 14, 2019, 2:00 PM IST
രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; വയനാടിന് പുറമെ 7 ജില്ലകളില്‍ പര്യടനം
രാഹുൽ ഗാന്ധി
news18india
Updated: April 14, 2019, 2:00 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പ്രചരണ വേദികളിലേക്ക് വീണ്ടും സ്വീകരിക്കാൻ ഒരുങ്ങി വയനാട്. വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുൽ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും. ബുധനാഴ്‌ച ദിവസം വയനാട് ലോകസഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കും.

ചൊവ്വാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും. പത്രിക നൽകിയ ശേഷം വീണ്ടും എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ വയനാട് ജനതയെ വൈകാരികമായി പിടിച്ചുലയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇത് സംസ്ഥാനത്താകെ അനുകൂല തരംഗമാകുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.

Also read: 'ശബരിമല വിഷയത്തിൽ മോദി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം'; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ബുധനാഴ്‌ച വയനാട് മണ്ഡലത്തിന് മാത്രമായി രാഹുൽ മാറ്റിവെച്ചിരിക്കുകയാണ്. തിരുനെല്ലി ക്ഷേത്രവും സന്ദർശിക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ സന്ദർശിക്കും. വയനാട്ടിലെ പൊതുയോഗം സുൽത്താൻ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുൽ എത്തും.

മാവോയിസ്റ്റ് ഭീഷണി ഉൾപ്പടെ സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ രാഹുലിന്റെ പരിപാടികളിൽ അവസാന നിമിഷം വരെ മാറ്റം ഉണ്ടായേക്കാം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്കുള്ള യാത്ര വനത്തിലൂടെ ആയതിനാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എസ് പി ജിയുടെതാവും.
First published: April 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...