തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ആരെല്ലാം മത്സരിക്കണം എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടക്കും. ഉച്ചക്ക് കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തുടക്കം കുറിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഏകദേശരൂപം ആകും എന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
ഉമ്മന്‍ ചാണ്ടി, മുല്ലപ്പളളി രാമചന്ദ്രന്, വി.എം സുധീരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുളള മുഖ്യതടസവും ഇതു തന്നെയാണ്. ഇന്ന് രാത്രിയും നാളെ രാവിലെയുമായി രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണ ഉണ്ടായേക്കും.
അടൂര്‍ പ്രകാശ് അടക്കം മത്സരത്തിന് പരിഗണിക്കുന്ന എം.എല്‍.എമാരുടെ വിഷയത്തിലും ധാരണ ഉണ്ടാകും. സിറ്റിംഗ് എം.പിമാരില്‍ കെ.വി തോമസിനും ആന്റോ ആന്റണിക്കും പകരം സ്ഥാനാർഥികള്‍ വേണമെന്ന നിര്‍ദ്ദേശവും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വരും. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം 15ന് വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷ.
ഓപ്പറേഷൻ ലോട്ടസ്: ബംഗാളിലെ CPM MLA, പുറത്താക്കപ്പെട്ട തൃണമൂൽ എം.പി ബിജെപിയിൽ
ഉച്ചയ്ക്കു ശേഷം രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി മൂന്നരയോടെ നാഗര്‍കോവിലിന് തിരിക്കും. വൈകുന്നേരം തിരുവനന്തപുരം വഴി കൊച്ചിക്ക് പോകുന്ന രാഹുല്‍ തൃശൂര്‍ രാമനിലയത്തിലാണ് വിശ്രമിക്കുക. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന അദ്ദേഹം രക്തസാക്ഷികളായ ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ സന്ദര്‍ശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.