HOME /NEWS /Kerala / നാലുലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച രാഹുൽ വയനാട്ടിലേക്ക്; മൂന്നുദിവസം മണ്ഡലപര്യടനം

നാലുലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച രാഹുൽ വയനാട്ടിലേക്ക്; മൂന്നുദിവസം മണ്ഡലപര്യടനം

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

പര്യടനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൽപറ്റ: വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പര്യടനം ഈ മാസം ഏഴ്, എട്ട്, ഒൻപത്  തീയതികളിലായി നടക്കും. നേരത്തെ ഏഴ്, എട്ട് തിയതികളിൽ ആയിരുന്നു നിശ്ചയിച്ചതെങ്കിലും സുരക്ഷാകാരണങ്ങളാൽ പരിപാടി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. മാവോയിസ്റ്റ് ഭീഷണി ഉള്ള പ്രദേശമായതിനാൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ പര്യടനം നടക്കുന്ന പ്രദേശങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

    ഏഴാം തീയതി വയനാട് പാർലമെന്‍റ് മണ്ഡലത്തിൽപ്പെട്ട  മലപ്പുറം ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും. പര്യടന പരിപാടിയുടെ സമാപനം അരീക്കോട് നടക്കും. എട്ടാം തിയതി വയനാട് ജില്ലയിലാണ് പര്യടനപരിപാടി. ഒമ്പതാം തിയതി രാവിലെ ഈങ്ങാപ്പുഴയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ പര്യടനപരിപാടി ആരംഭിക്കും.

    ആറു പേർക്ക് നിപാ ഇല്ല; വാർത്ത സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

    രാവിലെ 11 മണിക്ക് അഗസ്ത്യമുഴിയിൽ നിന്ന് നോർത്ത് കാരശ്ശേരി വരെയാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി അറിയിച്ചുകൊണ്ട് കൊണ്ട് രാഹുൽഗാന്ധി പര്യടനം നടത്തുക. സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് കൊണ്ട് എസ് പി ജി ഉദ്യോഗസ്ഥരുടെ  നിർദ്ദേശപ്രകാരമാണ് പര്യടന പരിപാടി മൂന്നു ദിവസത്തേക്ക് ആക്കി മാറ്റിയത്.

    പര്യടനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

    First published:

    Tags: Congress chief Rahul Gandhi, Rahul gandhi, Wayanad, Wayanad S11p04