പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
പ്രളയബാധിതര്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുന്നിതിനു പകരം, അവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറുടെ ഓഫീസില്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു
rahul gandhi
Last Updated :
Share this:
ന്യൂഡല്‍ഹി: പ്രളയത്തില്‍ അവശ്യരേഖകള്‍ നഷ്ടമാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തവര്‍ക്ക് അവ വീണ്ടും ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രളയത്തില്‍ വയനാട്ടിലെ നിരവധിയാളുകള്‍ക്കാണ് അവശ്യരേഖകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുള്ളത്. ഒരുപാടുപേര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്കൂള്‍ കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പട്ടയം, ജനന-മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയബാധിതര്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുന്നിതിനു പകരം, അവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറുടെ ഓഫീസില്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്താനാണ് രാഹുല്‍ കത്തില്‍ അഭ്യര്‍ഥിക്കുന്നത്.
Congress MP from Wayanad Rahul Gandhi writes to Chief Minister of Kerala, Pinarayi Vijayan, asking for a single-window system for re-issuance of lost/damaged documents in the floods in the state. pic.twitter.com/29DktrjWNz
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.