ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നല്കിയ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പ്രകാശിപ്പിക്കുന്നതിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് പര്യടനം ഇന്ന് അവസാനിക്കും. മൂന്നാം ദിവസമായ ഇന്ന് തിരുവമ്പാടിയിലാണ് രാഹുല്‍ പര്യടനം നടത്തുന്നത്. കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ നിന്നും രാവിലെ പത്തു മണിയോടെ ഈങ്ങാംപുഴയില്‍ നിന്നും റോഡ് ഷോ ആരംഭിക്കും. 11.30-ന് മുക്കത്തും രാഹുല്‍ റോഡ് ഷോ നടത്തും. രണ്ടു മണിയോടെ രാഹുല്‍ ഡല്‍ഹിക്ക് മടങ്ങും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മണ്ഡല പര്യടനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനൊപ്പമുണ്ടാവും.
കരിപ്പൂരില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഡൽഹിക്ക് മടങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നല്കിയ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പ്രകാശിപ്പിക്കുന്നതിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.