• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുൽ വയനാട്ടിൽ: പ്രചാരണത്തിനൊപ്പം അച്ഛനു വേണ്ടി തിരുനെല്ലിയിൽ ബലിതർപ്പണവും

പത്രികാ സമര്‍പ്പണത്തിന് ശേഷം വീണ്ടും വയനാട്ടില്‍ എത്തുന്ന രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്

news18
Updated: April 17, 2019, 7:23 AM IST
രാഹുൽ വയനാട്ടിൽ: പ്രചാരണത്തിനൊപ്പം അച്ഛനു വേണ്ടി തിരുനെല്ലിയിൽ ബലിതർപ്പണവും
RAHUL-GANDHI
  • News18
  • Last Updated: April 17, 2019, 7:23 AM IST IST
  • Share this:
വയനാട് : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് തന്റെ മണ്ഡലമായ വയനാട്ടിൽ പ്രചാരണം നടത്തും. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കുക.രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് വയനാടുമായുള്ള ആത്മബന്ധം കൂടിയാണ്.

രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനത്തിന് ശേഷം 9.50ഓടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനെല്ലിയില്‍ എത്തുക. ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് അദ്ദേഹം ഹെലികോപ്റ്ററിറങ്ങും.. തുടര്‍ന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം പിതാവിനായി ബലിതര്‍പ്പണവും നടത്തും.

Also Read-അധിക്ഷേപ പരാമർശ പരാതിയിൽ കേസെടുത്തില്ല: ഹർജിയുമായി രമ്യ ഹരിദാസ് കോടതിയിലേക്ക്

പത്രികാ സമര്‍പ്പണത്തിന് ശേഷം വീണ്ടും വയനാട്ടില്‍ എത്തുന്ന രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം11 മണിക്ക് ബത്തേരിയിലെത്തുന്ന രാഹുല്‍ഗാന്ധി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചക്ക് 1.10ന് തിരുവമ്പാടിയിലും 2.40ന് വണ്ടൂരിലും പൊതുസമ്മേളനത്തില്‍ സംസാരിക്കും. വൈകിട്ട് 4.10ന് തൃത്താലയില്‍ നടക്കുന്ന പൊതുയോഗത്തിന് ശേഷം 5.10ഓടെ കോയമ്പൂര്‍ വഴി ഡല്‍ഹിക്ക് തിരിക്കും.

രാഹുലിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ വീണ്ടും പ്രചാരണത്തിന് എത്തുന്നുണ്ട്.. ശനി, ഞായർ ദിനങ്ങളിലാകും പ്രിയങ്ക എത്തുക. മണ്ഡലത്തിൽ രാഹുലിനായി പ്രചാരണത്തിനെത്തുന്ന അവർ കര്‍ഷകരുടെ കൂട്ടായ്മകളിലും ആദിവാസി ഊരുകളിലെത്തി അവരുമായും സംവദിക്കും.

First published: April 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...