'തോറ്റ് പോയ MLA മാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം' - സ്വരാജിനോട് രാഹുൽ
'തോറ്റ് പോയ MLA മാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം' - സ്വരാജിനോട് രാഹുൽ
ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ
ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കുമെന്ന് പറയാൻ കഴിയുമോയെന്ന് യുവ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ സി പി എം നേതാവ് എം സ്വരാജിന് എഴുതിയ കുറിപ്പിലാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്. തോറ്റ് പോയ എം എൽ എമാരെ സ്വരാജിന്റെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ എം എൽ എ ആണെന്ന് അവരോട് പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്. മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല. ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ, അങ്ങനെയല്ല ചരിത്രം. എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്.
മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല.
'തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾ തൻ മനോബലം കാൽവിലങ്ങുകൾ തീർത്ത കൈകളിൽ കരുത്തുമായി ഉയർത്തെണീറ്റു വന്നിടും സമീപമാത്രയൊന്നിൽ നാം'
ഇത് നിങ്ങളുടെ വാക്കുകളാണല്ലോ സഖാവ് സ്വരാജ്. ഈ വാക്കുകൾ നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്.
ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണം.
തോറ്റ് പോയ MLA മാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം.
തോറ്റ് പോയവർ പിന്നെയും രാഷ്ട്രീയം പറയുമ്പോൾ അവരെ തെറിയഭിഷേകം നടത്തുന്നവരോടും, നാവടക്കുവാൻ പറയുന്നവരെയും താങ്കൾ ഗുണദോഷിച്ച് പറയണം നാളെ താങ്കൾക്കും രാഷ്ട്രീയം പറയണ്ടതാണെന്ന്.'
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.