• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ

'സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ

മിന്നൽ മുരളിയിലെ കട കത്തിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്.

  • Share this:
    തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചെന്ന വാർത്തയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ച് അവസാനിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

    മിന്നൽ മുരളിയിലെ കട കത്തിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നരവർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

    Also Read-ആശ്രമം കത്തിച്ച കേസ്: മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല; കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളില്ല

    2018 ഒക്ടോബറിലായിരുന്നു സംഭവം. എന്നാൽ ഒരു വർഷം പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. അടുത്ത രണ്ടര വർഷത്തോളം ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

    ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. സിസിടിവിയിൽ പുറത്ത് നിന്നുള്ള ആരുടെയും ദൃശ്യമില്ലായെന്നും, തീ പിടിച്ച സ്ഥലത്ത് നിന്ന് പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം ഇല്ലായെന്നുമുള്ള വസ്തുത പറഞ്ഞു കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

    Also Read-പ്രതിയില്ല, ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു; പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി

    രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പ്
    സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു.


    CCTV യിൽ പുറത്ത് നിന്നുള്ള ആരുടെയും ദൃശ്യമില്ലായെന്നും, തീ പിടിച്ച സ്ഥലത്ത് നിന്ന് പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം ഇല്ലായെന്നുമുള്ള വസ്തുത പറഞ്ഞു കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
    Published by:Jayesh Krishnan
    First published: